8 ബില്യണ്‍ ഡോളര്‍ വിപണിയില്‍ നിന്നും വാങ്ങി ആര്‍ബിഐനവംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വാഹന വില്‍പനവികസിത രാഷ്ട്രങ്ങളുമായി തര്‍ക്കം: ആഭ്യന്തര റെഗുലേറ്റര്‍മാരെ പിന്തുണച്ച് ആര്‍ബിഐ ഗവര്‍ണര്‍ഭക്ഷ്യധാന്യ സബ്സിഡി ബില്ലില്‍ 30 ശതമാനം വര്‍ധന8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ചരിത്രം കുറിച്ച് കേരളം

8,337 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി ഇൻഫിനിറ്റി റീട്ടെയിൽ

മുംബൈ: 2021-22 സാമ്പത്തിക വർഷത്തിൽ 1 ബില്യൺ ഡോളറിന്റെ വിൽപ്പനയുടെ പിൻബലത്തിൽ 53% വർദ്ധനവോടെ 8,337 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി ക്രോമ സ്റ്റോറുകളുടെ ശൃംഖല നടത്തുന്ന ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ഇൻഫിനിറ്റി റീട്ടെയിൽ. അതേസമയം, കമ്പനിയുടെ അറ്റ ​​നഷ്ടം മുൻ വർഷത്തെ 201 കോടിയിൽ നിന്ന് 445 കോടി രൂപയായി ഉയർന്നു. ദ്രുതഗതിയിലുള്ള വിപുലീകരണത്തിലേക്കും ഡിജിറ്റൽ കഴിവുകളിലേക്കുമുള്ള കമ്പനിയുടെ നിക്ഷേപങ്ങൾക്കൊപ്പം, നടപ്പ് സാമ്പത്തിക വർഷം ദ്രുതഗതിയിലുള്ള വളർച്ചയാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്ന് ഇൻഫിനിറ്റി റീട്ടെയിൽ ഫയലിംഗിൽ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം, ക്രോമയുടെ സ്റ്റോർ ശൃംഖല 33% വളർച്ച കൈവരിച്ചപ്പോൾ ഇ-കൊമേഴ്‌സ് വിൽപ്പന 204% വളർച്ച നേടി. എന്നിരുന്നാലും, അറ്റ ​​നഷ്ടം വർദ്ധിക്കുന്നതിന് പിന്നിലെ കാരണങ്ങളൊന്നും ഇൻഫിനിറ്റി വ്യക്തമാക്കിയിട്ടില്ല. ക്രോമയുടെ മൊത്തം വരുമാനത്തിന്റെ കാര്യമെടുത്താൽ ആശയവിനിമയ ഉപകരണങ്ങളിൽ നിന്ന് ഏകദേശം 2,983 കോടി രൂപയും ഗൃഹോപകരണങ്ങളിൽ നിന്ന്  1,950 കോടിയും കമ്പ്യൂട്ടറുകളിൽ നിന്ന് 1,807 കോടിയും ടെലിവിഷൻ പോലുള്ള വിനോദ ഉൽപ്പന്നങ്ങളിൽ നിന്ന് 1,202 കോടിയുമാണ് ലഭിച്ചത്.

X
Top