അവികസിത രാജ്യങ്ങളുമായി എഐ മോഡലുകള്‍ പങ്കിടാന്‍ ഇന്ത്യഇന്ത്യയിലെ സമ്പന്ന സംസ്ഥാനം ഗോവ; കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പട്ടിക പുറത്ത്2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി ഇല്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയംആറ് വർഷത്തിനിടെ സ്വർണ വിലയിൽ 200% വർദ്ധനഇന്ത്യ-യുകെ വ്യാപാര കരാര്‍: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ആനുകൂല്യം യുകെ കമ്പനികള്‍ക്കും ലഭ്യമാകും

നിര്‍ണ്ണായക ധാതുക്കള്‍: എട്ട് രാജ്യങ്ങളുമായി കരാര്‍ ഒപ്പുവച്ച് ഇന്ത്യ, രണ്ട് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: അപൂര്‍വ ഭൗമ ധാതുക്കളാല്‍ സമ്പന്നമായ രാജ്യങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നു. ഇവയുടെ കയറ്റുമതിയില്‍ ചൈന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെയാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ സൈനിക ഡ്രോണുകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന വ്യവസായങ്ങള്‍ക്ക് അപൂര്‍വ ഭൗമ ധാതുക്കള്‍ വളരെ പ്രധാനമാണ്.

കുറഞ്ഞത് എട്ട് രാജ്യങ്ങളുമായെങ്കിലും ഇന്ത്യ ഇതിനോടകം കരാറുകളില്‍ എത്തിയിട്ടുണ്ടെന്നും കൂടാതെ ബ്രസീലുമായും ഡൊമനിക്കന്‍ റിപ്പബ്ലിക്കുമായും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ആണവോര്‍ജ്ജ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

ധാതുസമ്പത്തുള്ള രാജ്യങ്ങളുമായി ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനായി, ഖനി മന്ത്രാലയം ഓസ്ട്രേലിയ, അര്‍ജന്റീന, സാംബിയ, പെറു, സിംബാബ്വെ, മൊസാംബിക്, മലാവി, കോട്ട് ഡി’ഐവയര്‍ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) പോലുള്ള അന്താരാഷ്ട്ര സംഘടനകളുമായും ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, ജൂലൈ 23 ന് പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ സിംഗ് പറഞ്ഞു.

കൂടാതെ, ബ്രസീലുമായും ഡൊമിനിക്കന്‍ റിപ്പബ്ലിക്കുമായും ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ് (G2G) ധാരണാപത്രങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രക്രിയയും തുടങ്ങി. അപൂര്‍വ ഭൗമ മൂലകങ്ങള്‍ (REE), നിര്‍ണായക ധാതുക്കള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഖനനം,ഗവേഷണം, വികസനം, നവീകരണം എന്നിവയിലെ സഹകരണത്തിന് ഒരു സമഗ്രമായ ചട്ടക്കൂട് നല്‍കുകയാണ് ലക്ഷ്യം.

നിര്‍ണായക ധാതുക്കളുടെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി മിനറല്‍സ് സെക്യൂരിറ്റി പാര്‍ട്ണര്‍ഷിപ്പ് (എംഎസ്പി), ഇന്തോ-പസഫിക് ഇക്കണോമിക് ഫ്രെയിംവര്‍ക്ക് (ഐപിഇഎഫ്), ഇന്ത്യ-യുകെ ടെക്‌നോളജി ആന്‍ഡ് സെക്യൂരിറ്റി ഇനിഷ്യേറ്റീവ് (ടിഎസ്‌ഐ), ക്വാഡ്, ഇനിഷ്യേറ്റീവ് ഓണ്‍ ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിംഗ് ടെക്‌നോളജീസ് (ഐസിഇടി) തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായും ഖനി മന്ത്രാലയം ഇടപഴകുന്നുണ്ട്.

അപൂര്‍വ ഭൗമ ധാതുക്കള്‍ നിര്‍ണായക ധാതുക്കളുടെ ഒരു ഉപവിഭാഗമാണ്. ഇന്ത്യയില്‍ ഏകദേശം 7.23 ദശലക്ഷം ടണ്‍ അപൂര്‍വ ഭൂമി മൂലക ഓക്‌സൈഡാണുള്ളത്. പ്രതിരോധം, ഇലക്ട്രോണിക്‌സ്, പുനരുപയോഗ ഊര്‍ജ്ജം, ക്ലീന്‍ മൊബിലിറ്റി തുടങ്ങിയ തന്ത്രപരമായ മേഖലകളില്‍ ഉപയോഗിക്കുന്ന കാന്തങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇവ പ്രോസസ്സ് ചെയ്യപ്പെടുന്നു.

ഇതുകൂടാതെ, ആണവോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന തോറിയത്തിന്റെ ഒരു പ്രധാന സ്രോതസ്സായ മോണോസൈറ്റ് രാജ്യത്ത് 13.15 മെട്രിക് ടണ്‍ ലഭ്യമാണ്. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തീരദേശ ബീച്ച്, ചുവന്ന മണല്‍, ഉള്‍നാടന്‍ അലൂവിയം ഭാഗങ്ങളിലാണ് മോണോസൈറ്റ് കണ്ടെത്തിയിരിക്കുന്നത്.

അപൂര്‍വ ഭൗമ നിക്ഷേപങ്ങളുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ചൈന യുഎസ് നേതൃത്വത്തിലുള്ള വ്യാപാര സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ കാന്തങ്ങളുടെ കയറ്റുമതി കര്‍ശനമാക്കിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഇത് ഇന്ത്യയിലെ ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ് വ്യവസായങ്ങള്‍ക്ക് വിതരണ ശൃംഖലയില്‍ ആശങ്കകള്‍ സൃഷ്ടിച്ചു. ഈ വ്യവസായങ്ങള്‍ പലതവണയായി സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടുന്നു.

X
Top