ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ 5 വഴികൾ

ന്ന് ഡിജിറ്റൽ ഇടപാടുകൾക്ക് സ്വീകാര്യത കൂടുതലാണ്. കോൺടാക്‌റ്റ്‌ലെസ് ആയി പേയ്മെന്റ് നടത്താൻ സുരക്ഷിതവും സൗകര്യപ്രദവുമായ നിരവധി മാർഗങ്ങളുണ്ട്. അത്തരം ഓപ്‌ഷനുകളിൽ ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ.

കൂടുതൽ വ്യാപാരികൾ ഇപ്പോൾ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ക്രെഡിറ്റ് കാർഡിന് ഇന്ന് സ്വീകാര്യത കൂടുതലാണ്. കാരണം, പോക്കറ്റിൽ പണമില്ലെങ്കിലും ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാം എന്നതാണ് ആളുകൾ ഇതിനെ സ്വീകരിക്കുന്നത്.

മാത്രമല്ല, പലിശ ഇല്ലാതെ ഗ്രേസ് പിരീഡിൽ ലോൺ തുക തിരിച്ചടയ്ക്കാനും കഴിയും. കൂടാതെ ക്രെഡിറ്റ് കാർഡ് ഓഫാറുകളും ആളുകളെ കൂടുതലായി ഇതിലേക്ക് ആകർഷിക്കുന്നു.

ക്രെഡിറ്റ് കാർഡുകൾ ആളുകൾക്കിടയിൽ വളരെ വേഗത്തിൽ സ്വീകാര്യത നേടിയെടുത്തതും ഇത്തരത്തിലുള്ള ഓഫറുകൾ കൊണ്ടാണ്. അതേസമയം, ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം വൻതോതിൽ വർധിച്ചതോടെ തട്ടിപ്പ് കേസുകളും വർധിച്ചു തുടങ്ങിയിട്ടുണ്ട്.

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം. ഇതിലൂടെ തെങ്കിലും തരത്തിലുള്ള വലിയ നഷ്ടം ഒഴിവാക്കാൻ കഴിയും. ക്രെഡിറ്റ് കാർഡ് എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് അറിയാം.

ഇടപാടുകൾ
ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എപ്പോഴും നിരീക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ കാർഡ് വഴി നടന്ന അജ്ഞാത ഇടപാടുകളെക്കുറിച്ച് ഉടൻ തന്നെ അറിയാൻ കഴിയും.

വിവരങ്ങൾ രഹസ്യമാക്കുക
ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട ക്രെഡിറ്റ് കാർഡ് നമ്പർ, കാലഹരണപ്പെടുന്ന തീയതി അല്ലെങ്കിൽ CVV നമ്പർ എന്നിവ പോലുള്ള വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നത് ഒഴിവാക്കുക.

ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻ്റ് ഓൺലൈനായി സമർപ്പിക്കരുത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക, കാരണം ഇത് തട്ടിപ്പിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

ഷോപ്പിംഗ്
ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾ, ശ്രദ്ധിക്കുക, ക്രെഡിറ്റ് കാർഡുകൾ വിശ്വസനീയമായ വെബ്‌സൈറ്റിൽ മാത്രമേ ഉപയോഗിക്കാവൂ.

ഇടപാടുകൾ നടത്തുമ്പോൾ, കാർഡ് ടോക്കണൈസേഷൻ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ആപ്പുകളുടെ പാസ്‌വേഡ് മാറ്റുന്നത് ഉറപ്പാക്കുക.

ആപ്പുകൾ വഴിയാണ് ഷോപ്പിംഗ് നടത്തുന്നതെങ്കിൽ, ആ ആപ്പുകളുടെ പാസ്‌വേഡുകൾ എപ്പോഴും മാറ്റിക്കൊണ്ടിരിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഡാറ്റ നഷ്ടപ്പെടാനുള്ള സാധ്യത കുറയും.

ക്രെഡിറ്റ് കാർഡ് പരിധി
ഏതെങ്കിലും ബാങ്കിൽ നിന്ന് ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ, ചെലവ് നിയന്ത്രിക്കാൻ ഒരു പരിധി നൽകിയിട്ടുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് കാർഡിൻ്റെ പരിധി നിങ്ങൾ തീരുമാനിക്കണം.

X
Top