കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ നിർബന്ധം

ന്യൂ ഡൽഹി : അടുക്കള സുരക്ഷ, ഗുണമേന്മ, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായുള്ള സുപ്രധാന നീക്കത്തിൽ, സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ഗവൺമെൻ്റ്  നിർബന്ധിതമാക്കിയിട്ടുണ്ട്. 2024 മാർച്ച് 14-ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻ്റെ വ്യവസായ -ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) പുറത്തിറക്കിയ ഗുണ മേന്മാ നിയന്ത്രണ ഉത്തരവ് അനുസരിച്ച്, അത്തരം പാത്രങ്ങൾക്ക് ഐഎസ്ഐ മാർക്ക് നിർബന്ധമാക്കി
 എല്ലാ അടുക്കള പാത്രങ്ങളും ഗുണനിലവാര- സുരക്ഷാ മാനദണ്ഡങ്ങൾ  കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവശ്യ അടുക്കള ഇനങ്ങൾ ഉൾപ്പെടുത്തി സമീപകാലത്ത്,  മാനദണ്ഡങ്ങളുടെ ഒരു പട്ടിക ബിഐഎസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ: ഈട്, ചാരുത
പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും  സംഭരണത്തിനും ഉപയോഗിക്കുന്ന വിവിധ തരം പാത്രങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങൾ ,ഇന്ത്യൻ സ്റ്റാൻഡേർഡ് IS 14756:2022-എന്നതിൽ   BIS ക്രോഡീകരിച്ചിട്ടുണ്ട് .

IS 14756:2022 മാനദണ്ഡങ്ങൾ ഇവയാണ് :

നിർമാണ വസ്തുആവശ്യകതകൾ: നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ സുരക്ഷിതത്വം  ഉറപ്പാക്കുന്നു.

· രൂപങ്ങളും അളവുകളും
: പാത്ര രൂപകൽപ്പനയിൽ ഏകീകൃതതയും പ്രായോഗികതയും നൽകുന്നു.

· കരകൗശലതയും ചാരുതയും  : ഉയർന്ന നിലവാരമുള്ള കരകൗശലവും സൗന്ദര്യാത്മകതയും  നിർബന്ധമാക്കുന്നു.

· പ്രകടന മാനദണ്ഡങ്ങൾ : സ്റ്റെയിനിംഗ് ടെസ്റ്റ്, മെക്കാനിക്കൽ ഷോക്ക് ടെസ്റ്റ്, തെർമൽ ഷോക്ക് ടെസ്റ്റ്, ഡ്രൈ ഹീറ്റ് ടെസ്റ്റ്, കോട്ടിംഗ് തിക്ക്‌നെസ്  ടെസ്റ്റ്, ടെമ്പർഡ് ഗ്ലാസ് അടപ്പുകളുള്ള പാത്രങ്ങൾക്കായുള്ള പ്രത്യേക പരിശോധനകൾ എന്നിവ ഉൾപ്പെടെയുള്ളവ
അലുമിനിയം പാത്രങ്ങൾ: ഭാരം കുറഞ്ഞതും കാര്യക്ഷമവുമായവ

ബി ഐ എസ്  ഇന്ത്യൻ സ്റ്റാൻഡേർഡ് IS 1660:2024 വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

അതിൽ 30 ലിറ്റർ ശേഷിയുള്ള വാർപ്പ് അലുമിനിയം പാത്രങ്ങളുടെ മാനദണ്ഡങ്ങൾ  വിശദീകരിക്കുന്നു:
· പൊതുവായ ആവശ്യകതകൾ: ഉപയോഗിച്ച നിർമാണ വസ്തുക്കളുടെ മൊത്തത്തിലുള്ള ഗുണനിലവാരവും കനവും ഉൾക്കൊള്ളുന്നു.
· വർഗ്ഗീകരണവും നിർമാണ വസ്തുവിന്റെ ഗ്രേഡുകളും: വാർപ്പ് (wrought ) പാത്രങ്ങൾക്ക് IS 21 ഉം കാസ്റ്റ് പാത്രങ്ങൾക്ക് IS 617 ഉം അനുസരിച്ച് ഉചിതമായ ഗ്രേഡുകൾ  നൽകുന്നു
· ഫാബ്രിക്കേഷനും ഡിസൈനും: ഉയർന്ന നിലവാരമുള്ള പാത്രങ്ങൾക്ക് ആവശ്യമായ ആകൃതികൾ, അളവുകൾ, ചാരുത  എന്നിവ വിശദമായി വിവരിക്കുന്നു.
 പെർഫോമൻസ് ടെസ്റ്റുകൾ: അലൂമിനിയം ലഞ്ച് ബോക്സുകൾക്കുള്ള ഈടും സുരക്ഷയും ഉറപ്പാക്കുന്നത്തിനുള്ള പ്രത്യേക പരിശോധനകൾ.

X
Top