ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

കോള്‍ ഇന്ത്യക്ക് മേയില്‍ റെക്കോഡ് ഉല്‍പ്പാദനം

മുംബൈ: പൊതുമേഖലയിലുള്ള കോൾ ഇന്ത്യ ലിമിറ്റഡിന്‍റെ (സിഐഎൽ) ഉൽപ്പാദനം മേയില്‍ 9.5 ശതമാനം വാര്‍ഷിക വർധന രേഖപ്പെടുത്തി 60 മില്യണ്‍ ടൺ (എംടി) എന്ന റെക്കോഡ് തലത്തിലേക്കെത്തി.

കഴിഞ്ഞ വർഷം മേയില്‍ 54.7 മില്യണ്‍ ടൺ കൽക്കരി ഉൽപ്പാദനമാണ് നടത്തിയതെന്ന് സിഐഎൽ പ്രസ്താവനയിൽ പറഞ്ഞു.

“മെയ് മാസത്തെ ഉൽപ്പാദനം സാധാരണയായി 40-48 മില്യണ്‍ ടൺ പരിധിയിലാണ് ഉണ്ടാകാറുള്ളത്, നടപ്പ് സാമ്പത്തിക വർഷം മെയ് മാസത്തിൽ കാര്യമായ വളർച്ച രേഖപ്പെടുത്തി.എല്ലാ അനുബന്ധ സ്ഥാപനങ്ങളും നല്ല വളർച്ച രേഖപ്പെടുത്തി,” കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

ഏപ്രിൽ-മെയ് കാലയളവിലെ മൊത്തം ഉൽപ്പാദനം 117.5 എംടി ആയിരുന്നു, മുൻവർഷം സമാന കാലയളവിലെ 108.2 എംടി-യിൽ നിന്ന് 8.6 ശതമാനം കൂടുതലാണ്. മേയില്‍ മൊത്തം വിതരണം 63.7 മില്യണ്‍ ടൺ എന്ന ആരോഗ്യകരമായ തലത്തിലേക്ക് ഉയർന്നു, 2022 മെയ് മാസത്തിലെ 61.2 മില്യണ്‍ ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 4.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

ഏപ്രിൽ-മെയ് കാലയളവിലെ മൊത്തം വിതരണം 126 എംടി ആയിരുന്നു, മുന്‍ വർഷം ഇതേ കാലയളവിലെ 118.6 എംടി-യെ അപേക്ഷിച്ച് 6.2 ശതമാനം വാർഷിക വളർച്ച.

CIL-ന്റെ ഓവര്‍ ബര്‍ഡന്‍ റിമൂവല്‍ (ഒബിആര്‍) മേയില്‍ 178.2 ദശലക്ഷം ക്യുബിക് മീറ്ററായി (mcum) കുത്തനെ ഉയർന്നു, 2022 മെയ് മാസത്തെ അപേക്ഷിച്ച് ശക്തമായ 35 ശതമാനം വളർച്ച രേഖപ്പെടുത്തി, എല്ലാ അനുബന്ധ സ്ഥാപനങ്ങളിലും ഇക്കാര്യത്തില്‍ വളർച്ചയുണ്ടായി.

ഓപ്പണ്‍ കാസ്റ്റ് ഖനികളിൽ, മണ്ണ്, കല്ല് മുതലായവയുടെ പാളികൾ നീക്കം ചെയ്തതിനുശേഷം മാത്രമേ കൽക്കരി വേർതിരിച്ചെടുക്കാൻ കഴിയൂ. ഈ മണ്ണും കല്ലും മറ്റുമാണ് ഓവർബര്‍ഡന്‍ എന്നുപറയുന്നത്. ഖനികളിലെ ചിലവ് വളരേയധികം കൂട്ടുന്ന പ്രക്രിയയാണിത്.

വൈദ്യുതി ഇതര മേഖലയിലേക്കുള്ള വിതരണം മേയില്‍ 29 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി 22.3 മില്യണ്‍ ടണ്ണിലെത്തി. മെയ് അവസാനത്തിലെ കണക്ക് പ്രകാരം ആഭ്യന്തര കല്‍ക്കരി അധിഷ്ഠിത പ്ലാന്‍റുകളിലായി 35 എംടി കൽക്കരി സംഭരിച്ചിട്ടുണ്ട്.

കമ്പനിയുടെ പിറ്റ്‌ഹെഡുകളിലെ കൽക്കരി ശേഖരം 61 എംടി ആണ്. സ്വകാര്യ വാഷറികൾ, ഗുഡ്‌സ് ഷെഡുകൾ, ക്യാപ്റ്റീവ് മൈനുകൾ, തുറമുഖങ്ങൾ, ട്രാൻസിറ്റ് അക്കൗണ്ടുകൾ എന്നിവിടങ്ങളിലുള്ള 15 എംടി കൽക്കരി കൂടി കണക്കിലെടുക്കുമ്പോള്‍ മൊത്തം 111 എംടി കൽക്കരി ബഫർ സ്റ്റോക്കായി ഉണ്ടെന്നും ഇത് തൃപ്തികരമായ അളവാണെന്നും കോള്‍ ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.

X
Top