ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

നഷ്ടത്തിൽ നിന്ന് കുതിച്ച് സിയാൽ; പ്രവർത്തനലാഭം 217.34 കോടി രൂപ

കൊച്ചി: കോവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി വിമാനത്താവള ലിമിറ്റഡ് (സിയാൽ) ശക്തമായ തിരിച്ചു വരവിലേക്ക്. 2021 -22 സാമ്പത്തിക വർഷത്തിൽ സിയാൽ 37.68 കോടി രൂപ (നികുതിയ്ക്ക് മുമ്പുള്ള) ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ 2021-22 സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്ക് അംഗീകരിച്ചു. നിക്ഷേപകരുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് നടത്താനും നിശ്ചയിച്ചിട്ടുണ്ട്.

2020-21 സാമ്പത്തിക വർഷത്തിൽ 87.21 കോടി രൂപ നഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ നിന്നുമാണ് കമ്പനിയുടെ തിരിച്ചുവരവ്. 252.71 കോടി രൂപയായിരുന്നു 2020-21ലെ മൊത്തവരുമാനം. പ്രതിവർഷം ഒരുകോടിയോളം യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന സിയാൽ കോവിഡ് കാലഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവു നേരിട്ടിരുന്നു. പുതിയ സാമ്പത്തിക വർഷത്തിൽ കോവിഡ് ഭീഷണി ഒഴിഞ്ഞതിനൊപ്പം, കണക്ടിവിറ്റി വർധിപ്പിക്കാൻ കമ്പനി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ലക്ഷ്യം കണ്ടു.

യാത്രക്കാരുടെ എണ്ണം 24.7 ലക്ഷത്തിൽനിന്നും 47.59 ലക്ഷത്തിലേക്ക് ഉയർന്നു. 418.69 കോടി രൂപയാണ് 2021 -22ലെ മൊത്തവരുമാനം. 217.34 കോടി രൂപയാണ് പ്രവർത്തനലാഭം. നികുതിയ്ക്ക് മുമ്പുള്ള ലാഭം 37.68 കോടി രൂപയും നികുതി കിഴിച്ചുള്ള ലാഭം 26.13 കോടി രൂപയുമാണ്.

സിയാലിന് നൂറുശതമാനം ഓഹരിയുള്ള സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീടെയിൽ സർവീസസിന്റെ ലിമിറ്റഡ് (സി.ഡി.ആർ.എസ്.എൽ) വരുമാനം 52.32 കോടിരൂപയിൽ നിന്നും 150.59 കോടി രൂപയിലേക്കു വർധിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിലേയ്ക്ക് 675 കോടി രൂപയുടെ മൊത്തവുമാനമാണ് സിയാൽ പ്രതീക്ഷിക്കുന്നത്.

മന്ത്രിമാരും ഡയറക്ടർമാരായ പി. രാജീവ്, കെ. രാജൻ, ഡയറക്ടർമാരായ ചീഫ് സെക്രട്ടറി വി. പി. ജോയ്, ഇ.കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എം.എ, യുസഫലി, എൻ .വി. ജോർജ്, ഇ.എം. ബാബു, മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.

പ്രതിസന്ധികൾക്കിടയിലും അടിസ്ഥാന സൗകര്യവികസനത്തിൽ വൻമുന്നേറ്റം സിയാൽ കാഴ്ചവെച്ചിരുന്നു. അരിപ്പാറയിലെ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതി, പയ്യന്നൂരിലെ 12 മെഗാവാട്ട് സൗരോർജ്ജ പദ്ധതി എന്നിവ ഈ കാലയളവിൽ കമ്മീഷൻ ചെയ്തു.

ബിസിനസ് ജെറ്റ് ടെർമിനലിന്റെ നിർമ്മാണം തുടങ്ങി. വെള്ളപ്പൊക്ക നിവാരണ പദ്ധതിയായ ഓപ്പറേഷൻ പ്രവാഹ് പൂർത്തിയാക്കി. അന്താരാഷ്ട്ര കാർഗോ ടെർമിനൽ നിർമ്മാണം പുനരാരംഭിച്ചു. കണക്ടിവിറ്റി വർധിപ്പിക്കാൻ മാനേജ്മെന്റ് നടത്തിയ ശ്രമങ്ങൾ ഫലംകണ്ട് തുടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ ഉൾപ്പടെയുള്ള നിരവധി എയർലൈനുകൾ സിയാലിനിൽ നിന്നും സർവീസ് ആരംഭിച്ചു. നിരവധി ആഭ്യന്തര എയർലൈനുകൾ അന്താരാഷ്ട്ര സർവിസുകൾ ആരംഭിക്കാനുള്ള ഹബ് എന്ന നിലക്കും സിയാലിനെ പരിഗണിച്ചുതുടങ്ങിട്ടുണ്ട്.

പുതിയ സാമ്പത്തിക വർഷത്തിൽ ബിസിനസ് ജെറ്റ് ടെർമിനലിന്റെ പ്രവർത്തനം ആരംഭിക്കുന്നതുൾപ്പടെയുള്ള പദ്ധതികളാണ് സിയാൽ ലക്ഷ്യമിടുന്നത്.

X
Top