ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ഗോതമ്പ് സംഭരണം 57 ശതമാനം കുറഞ്ഞു; കേന്ദ്രത്തിന് നേട്ടം ₹76,​000 കോടി രൂപ

ന്യൂഡൽഹി: നടപ്പു വിളവെടുപ്പ് സീസണിലെ (2022-23 ഏപ്രിൽ-മാർച്ച്)​ ഗോതമ്പ് സംഭരണം ലക്ഷ്യമിട്ടതിനേക്കാൾ 57 ശതമാനം കുറഞ്ഞതോടെ കേന്ദ്രത്തിന് നേട്ടം 76,000 കോടിയോളം രൂപ. 2021-22ൽ 433.44 ലക്ഷം ടൺ ഗോതമ്പ് സംഭരിച്ചിരുന്നു. നടപ്പുവർഷം ഇത് 56.6 ശതമാനം താഴ്‌ന്ന് 187.93 ലക്ഷം ടണ്ണാണെന്നാണ് വിലയിരുത്തൽ. 444 ലക്ഷം ടണ്ണാണ് നടപ്പുവർഷം ഉന്നമിട്ടിരുന്നത്.

താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ്-എം.എസ്.പി)​ ഇനത്തിൽ 89,​466 കോടി രൂപയും അധികച്ചെലവായി 13,​727.37 കോടി രൂപയും ചേർത്ത് നടപ്പുവർഷം 1,​03,​193.37 കോടി രൂപയാണ് കേന്ദ്രം സംഭരണച്ചെലവ് പ്രതീക്ഷിച്ചത്. വിതരണച്ചെലവായ 29,​054.96 കോടി രൂപയും ചേരുമ്പോൾ ആകെച്ചെലവ് 1.32 ലക്ഷം കോടി രൂപ.

സംഭരണം കുറഞ്ഞതോടെ വിതരണച്ചെലവിലെ മാത്രം നേട്ടം 16,​756.85 കോടി രൂപയാണെന്ന് വിലയിരുത്തുന്നു. ഇതിനകം സംഭരിച്ച ഗോതമ്പിന്റെ വകയിൽ ഭക്ഷ്യമന്ത്രാലയത്തിന്റെ ചെലവ് 55,​976.83 കോടി രൂപയാണ്. ഫലത്തിൽ കേന്ദ്രത്തിന് ലാഭമാകുന്നത് 76,​000 കോടി രൂപ. ഈ പണം കേന്ദ്രത്തിന് മറ്റ് സബ്സിഡി ബാദ്ധ്യതകൾ വീട്ടാനോ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിക്കായി വകയിരുത്താനോ കഴിയും.

കേന്ദ്രത്തിന്റെ സബ്സിഡികൾ
(തുക ലക്ഷം കോടിയിൽ)​

ഭക്ഷ്യസബ്സിഡി
2021-22 : ₹2.95
2022-23 : ₹2.07

വളം സബ്സിഡി
2021-22 : ₹1.4
2022-23 : ₹1.05

പി.എം.ജി.കെ.വൈ
2021-22 : ₹1.61
2022-23 : ₹0.81

X
Top