കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

കേന്ദ്രബാങ്കുകളുടെ സ്വര്‍ണ്ണം വാങ്ങല്‍ റെക്കോര്‍ഡ് ഉയരത്തില്‍

ന്യൂഡല്‍ഹി: കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ റെക്കോര്‍ഡ് തോതിലാണ് സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മാന്ദ്യം കണ്ടെങ്കിലും, ശക്തമായ ആദ്യ പാദം മൊത്തം ഫലത്തെ നിര്‍ണ്ണയിച്ചു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പറയുന്നു.

സെന്‍ട്രല്‍ ബാങ്കുകള്‍ 2023 ജനുവരി മുതല്‍ ജൂണ്‍ വരെ 387 ടണ്‍ സ്വര്‍ണം വാങ്ങി. ആഗോള അറ്റ വാങ്ങലുകള്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൊത്തം 103 ടണ്ണായി ഉയര്‍ന്നു.

എന്നിരുന്നാലും, മൊത്തത്തിലുള്ള സ്വര്‍ണ്ണ ആവശ്യം (ഒടിസി ഒഴികെ) 6 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്.സ്വര്‍ണ്ണ ഇടിഎഫുകളില്‍ നിന്നുള്ള ഒഴുക്കാണ് കാരണം. എച്ച് 1 ലെ മൊത്തം ആവശ്യം (ഒടിസിയും സ്റ്റോക്ക് ഒഴുക്കും ഉള്‍പ്പെടെ) 5 ശതമാനം വര്‍ദ്ധിച്ച് 2,460 ടണ്ണായി, ‘ഡബ്ല്യുജിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 ല്‍ അറ്റ ഇന്‍ഫ്്ളോവാണ് ഇടിഎഫുകളില്‍ ദൃശ്യമായത്. സ്വര്‍ണ്ണം വാങ്ങല്‍ തുടരുകയും അത് വികസ്വര,വികസിത രാഷ്ട്രങ്ങളില്‍ വിതരണം നടത്തുകയും ചെയ്യുന്നു, ഡബ്ല്യുജിസി റിപ്പോര്‍്ട്ട് അറിയിച്ചു.

പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയാണ് എച്ച് 1 ല്‍ ഏറ്റവും കൂടുതല്‍(103 ടണ്‍ )സ്വര്‍ണം വാങ്ങിയത്. എച്ച് 1 അവസാനത്തോടെ ചൈനയുടെ സ്വര്‍ണ്ണ വാങ്ങല്‍ തുടര്‍ച്ചയായി എട്ട് മാസവും തുടര്‍ന്നു. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന രണ്ടാമത്തെ രാജ്യങ്ങള്‍ സിംഗപ്പൂര്‍ മോണിറ്ററി അതോറിറ്റിയും48 ടണ്‍ സ്വര്‍ണം വാങ്ങിയ നാഷണല്‍ ബാങ്ക് ഓഫ് പോളണ്ടുമാണ്.

തുര്‍ക്കി പ്രധാന വില്‍പ്പനക്കാരനായി തുടര്‍ന്നു. കസാക്കിസ്ഥാന്‍ (38 ടണ്‍), ഉസ്ബെക്കിസ്ഥാന്‍ (19 ടണ്‍), കംബോഡിയ (10 ടണ്‍), റഷ്യ (3 ടണ്‍), ജര്‍മ്മനി (2 ടണ്‍), ക്രൊയേഷ്യ (2 ടണ്‍), താജിക്കിസ്ഥാന്‍ (1 ടണ്‍) എന്നിവയുള്‍പ്പെടെ ഏഴ് സെന്‍ട്രല്‍ ബാങ്കുകള്‍ കൂടി എച്ച് 1 അവസാനത്തോടെ സ്വര്‍ണ്ണ ശേഖരത്തില്‍ ഇടിവ് രേഖപ്പെടുത്തി.

താരതമ്യേന ചെറിയ വാങ്ങല്‍ നടത്തിയവരില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. എച്ച് 1 ന്റെ അവസാനത്തില്‍ ഇന്ത്യ 10 ടണ്‍ സ്വര്‍ണം ചേര്‍ത്തു. ചെക്ക് റിപ്പബ്ലിക് (8 ടണ്‍), ഫിലിപ്പീന്‍സ് (4 ടണ്‍), ഇറാഖ് (2 ടണ്‍), യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (2 ടണ്‍), ഖത്തര്‍ (2 ടണ്‍) എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

ജൂണ്‍ അവസാനത്തോടെ ഇന്ത്യയുടെ സ്വര്‍ണ്ണ ശേഖരം 2,113 ടണ്ണാണ്.

X
Top