സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

പാചക എണ്ണയിലെ അളവ് തട്ടിപ്പ്: പാക്കറ്റിൽ കൃത്യമായ അളവ് രേഖപ്പെടുത്താൻ കമ്പനികൾക്ക് കേന്ദ്ര നിർദേശം

ബെംഗളൂരു: പാചക എണ്ണയിലെ അളവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ തടയുന്നതിന് കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കം. എണ്ണയുടെ പാക്കേജിംഗുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പരിഷ്കരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ഭക്ഷ്യ എണ്ണയുടെ പാക്കിങ് സമയത്ത് എണ്ണയുടെ അളവും പാക്കറ്റിൽ എഴുതിയിരിക്കുന്ന ഭാരവും തുല്കല്യമാണെന്ന് ഉറപ്പുവരുത്താനും നിർമ്മാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. താപനില ഒഴിവാക്കി എണ്ണയുടെ ഭാരം രേഖപ്പെടുത്താനും കേന്ദ്രം നിർദേശം നൽകി.

ഊഷ്മാവിൽ ഉണ്ടാകുന്ന വ്യത്യാസം അനുസരിച്ച് ഭക്ഷ്യ എണ്ണയുടെ ഭാരം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, സോയാബീൻ എണ്ണയുടെ ഭാരം 21 ഡിഗ്രിയിൽ 919.1 ഗ്രാം ആയിരിക്കാം എന്നാൽ 60 ഡിഗ്രിയിൽ 892.6 ഗ്രാം ആയിരിക്കാം അതിന്റെ ഭാരം.

നിലവിൽ, നിർമ്മാതാക്കൾ ഭക്ഷ്യ എണ്ണയുടെ അളവിനോടൊപ്പം അതിന്റെ ഭാരം കൂടി പറയുന്നുണ്ട്. ഉദാഹരണത്തിന് ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ഭാരം 910 ഗ്രാം ആയിരിക്കും. എന്നാൽ ചില നിർമ്മാതാക്കൾ ഇതിനൊപ്പം താപനില കൂടി പറയും. അതായത് 60 ഡിഗ്രിയിൽ 1020 ഗ്രാം എന്ന രീതിയിൽ രേഖപ്പെടുത്താറുണ്ട്.

ഇങ്ങനെ ഭാരം താപനിലയെ അടിസ്ഥാനമാക്കി രേഖപ്പെടുത്തുന്നത് വേണ്ട എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിലൂടെ തെറ്റായ അളവുകൾ രേഖപ്പെടുത്തുന്നത് തടയാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. നിർദ്ദേശങ്ങൾ പാലിക്കാൻ കമ്പനികൾക്ക് ആറ് മാസത്തെ സമയം അതായത് 2023 ജനുവരി 15 വരെ സമയം നൽകിയിട്ടുണ്ടെന്ന് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇതോടെ ഭക്ഷ്യ എണ്ണ നിർമ്മാതാക്കൾ ഉൽപ്പന്നത്തിന്റെ ഭാരത്തിനൊപ്പം താപനില സൂചിപ്പിക്കാതെ മൊത്തം അളവ് അളവ് രേഖപ്പെടുത്തേണ്ടതായി വരും. 2011 ലെ ലീഗൽ മെട്രോളജി ചട്ടങ്ങൾ പ്രകാരം, മുൻകൂട്ടി പായ്ക്ക് ചെയ്ത എല്ലാ സാധനങ്ങളുടെയും ഭാരം അല്ലെങ്കിൽ അളവ് അടിസ്ഥാന യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്. എന്നാൽ നിർമ്മാതാക്കൾ അത് താപനിലയെ കൂടി ആശ്രയിച്ച് ആണ് രേഖപ്പെടുത്തിയിരുന്നത്.

X
Top