ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

കാർ വിൽപന നവംബറിൽ ടോപ്ഗിയറിൽ

ന്യൂഡൽഹി: രാജ്യത്ത് കാർ വിൽപനയിൽ 2022 റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന സൂചനയോടെ നവംബറിലും വിൽപന ഉഷാർ. ഉത്സവ സീസൺ കഴിഞ്ഞിട്ടും വിൽപന മുന്നേറുന്നു എന്നാണ് വിപണിയിൽ നിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത്.

പ്രമുഖ നിർമാതാക്കളായ മാരുതി, ഹ്യുണ്ടെയ്, ടാറ്റ, മഹീന്ദ്ര എന്നിവയുടെ വിൽപന വളർച്ച ഇരട്ടയക്കം കടന്ന മാസമാണ് പിന്നിട്ടത്. കാർ വിൽപന ചരിത്രത്തിലെ ഏറ്റവും മികച്ച നവംബർ.

കിയ, ഹോണ്ട, സ്കോഡ, എംജി എന്നിവയും മികച്ച നേട്ടം കൊയ്തു. എന്നാൽ ടൊയോട്ട, നിസാൻ എന്നിവയ്ക്ക് നവംബർ നഷ്ട മാസമായി. ഇരുചക്ര വാഹന വിൽപയ്ക്ക് പക്ഷേ, നേട്ടം ലഭിച്ചില്ല. നാല് ശതമാനത്തോളം ഇടിവ് ആകെ വ്യാപാരത്തിലുണ്ടായി എന്നാണ് കണക്ക്.

നവംബറിലെ കാർ വിൽപന

  • കമ്പനി: എണ്ണം, (വർധന ശതമാനം) എന്ന ക്രമത്തിൽ
  • മാരുതി സുസുക്കി: 1,39,306 (18%)
  • ഹ്യുണ്ടായ് മോട്ടർ: 48,003 (30%)
  • ടാറ്റ മോട്ടോഴ്സ്: 46,037 (55%)
  • മഹിന്ദ്ര ആൻഡ് മഹിന്ദ്ര: 30,392 (56%)
  • കിയ ഇന്ത്യ: 24,025 (69%)
  • ഹോണ്ട കാർസ്: 7,051 (29%)
  • എംജി മോട്ടർ: 4,079 (64%)
  • സ്കോഡ: 4,433 (101%)
  • ടൊയോട്ട കിർലോസ്കർ: 11,765 (–10%)
  • നിസാൻ: 2,400 (–10%)

X
Top