ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽആഗോള ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാൻ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രിരണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?

ഉത്സവകാലം അടുത്തതോടെ രാജ്യത്തെ കാര്‍ ഉല്‍പ്പാദനം ടോപ് ഗിയറിലേക്ക്

മുംബൈ: ഉത്സവകാലം അടുത്തതോടെ കാര്‍ നിര്‍മാതാക്കാള്‍ ഉല്‍പ്പാദനം ടോപ് ഗിയറിലാക്കിയിരിക്കുകയാണ്.

വിപണിയില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ഹബ്ബ് എന്ന് അറിയപ്പെടുന്ന ഗുഡ്ഗാവ്-മനേസര്‍, ചെന്നൈ, പൂനെ, സാനന്ദ് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ കൂടുതല്‍ സമയവും ഫാക്ടറികളില്‍ ചെലവിടുകയാണ്. വാരാന്ത്യങ്ങളില്‍ പോലും ജോലി ചെയ്യുകയാണ്.

മുന്‍വര്‍ഷങ്ങളിലെ വില്‍പ്പനയെ മറികടന്ന് ഈ സീസണില്‍ പത്ത് ലക്ഷത്തിലധികം കാറുകള്‍ വില്‍ക്കാനാകുമെന്നാണ് കാര്‍ നിര്‍മാതാക്കളുടെ പ്രതീക്ഷ.

ഇന്ത്യയില്‍ ഒരു വര്‍ഷം വില്‍ക്കുന്ന റീട്ടെയ്ല്‍ ഓട്ടോമൊബൈല്‍ വില്‍പ്പനയുടെ 30-35 ശതമാനവും നടക്കുന്നത് ഉത്സവ സീസണിലാണ്. ഈ സമയങ്ങളിലാണ് ഓട്ടോമൊബൈല്‍ കമ്പനികള്‍ ഉല്‍പ്പാദനം മികച്ചതാക്കുന്നതും ശേഷി വര്‍ധിപ്പിക്കുന്നതും.

സെഡാനുകളും, സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളും ഉള്‍പ്പെടെ ഈ ഉത്സവ സീസണില്‍ പത്ത് ലക്ഷത്തിലധികം കാറുകള്‍ വില്‍ക്കാനാകുമെന്നാണു കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

2021-ലെ ഉത്സവകാല സീസണില്‍ 9,34,000 യൂണിറ്റുകള്‍ വിറ്റു. 2022-ല്‍ 8,92,000 യൂണിറ്റുകളും വിറ്റു.

ഡിമാന്‍ഡ് മുതലാക്കാന്‍ മാരുതി സുസുക്കി അതിന്റെ ഏറ്റവും മികച്ച വില്‍പ്പനയുള്ള മോഡലുകളായ ഫ്രോങ്സ്, ബ്രെസ്സ, എര്‍ട്ടിഗ എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്.

വിപണിയിലെ മാരുതി സുസുക്കിയുടെ എതിരാളിയും ദക്ഷിണ കൊറിയന്‍ കമ്പനിയുമായ ഹ്യുണ്ടായ് മോട്ടോര്‍ 60,000 യൂണിറ്റ് വരെയായി വാര്‍ഷിക ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ചു. ഇതിനു പുറമെ എസ്‌യുവി വിഭാഗത്തില്‍ ഡെലിവറി വേഗത്തിലാക്കാനും തീരുമാനിച്ചു.

ഹ്യുണ്ടായ് മോട്ടോറിന്റെ എക്സ്റ്റര്‍ എന്ന എസ്‌യുവിക്ക് 76,000-ത്തിലധികം ബുക്കിംഗുകള്‍ നേടാനായി.

സമീപകാലത്ത് ലോഞ്ച് ചെയ്ത എസ് യുവി എലവേറ്റ് സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി ഹോണ്ട കമ്പനി ശനിയാഴ്ചകളിലും ഫാക്ടറി പ്രവര്‍ത്തിപ്പിക്കുകയാണ്.

ക്രെറ്റ, വെന്യു തുടങ്ങിയ ജനപ്രിയ മോഡലുകളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ദസറ, ദീപാവലി സമയങ്ങളില്‍ ഡെലിവറി ഉറപ്പാക്കുന്നതിനായി ജൂലൈ മുതല്‍ ഹ്യുണ്ടായ് പ്രതിമാസം 4,000 യൂണിറ്റായി ഉല്‍പ്പാദനം വര്‍ധിപ്പിച്ചു.

സെമി കണ്ടക്ടര്‍ ക്ഷാമം തിരിച്ചടിയാണെങ്കിലും, ബ്രെസ്സ, എര്‍ട്ടിഗ, എക്‌സ്എല്‍ 6, ഫ്രോങ്ക്‌സ്, ജിംനി തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള മോഡലുകളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനായി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കിയെന്നു മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

X
Top