ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കുതിപ്പിനൊരുങ്ങി മൂലധന ചരക്ക് രംഗം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മൂലധന ചരക്ക് രംഗം കുതിപ്പിനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ആഗോള ഭീമന്മാര്‍ ‘ചൈന പ്ലസ്’ തന്ത്രം പയറ്റുന്നതും കേന്ദ്രസര്‍ക്കാറിന്റെ വലിയ തോതിലുള്ള മൂലധന ചെലവുകളുമാണ് കാരണം. ആഭ്യന്തര കമ്പനികള്‍ സാങ്കേതികവിദ്യ നവീകരിക്കുന്നതും ശേഷി വര്‍ദ്ധിപ്പിക്കുന്നതും മേഖലയ്ക്ക് ഗുണം ചെയ്യും.

ചരക്ക് വിലയിലെ ചാഞ്ചാട്ടത്തെ തുടര്‍ന്ന് കഴിഞ്ഞ പാദം മോശം നിരക്ക് രേഖപ്പെടുത്തിയപ്പോള്‍ രണ്ടാം പാദത്തില്‍ നിക്ഷേപം ഉയര്‍ന്നു. എഫ്.വൈ.ഇ.ആര്‍.എസ് ഗവേഷണ വിഭാഗം മേധാവി ഗോപാല്‍ കവലിറെഡ്ഡിയുടെ അഭിപ്രായത്തില്‍, ‘അടിസ്ഥാന സൗകര്യ, മൂലധന ചരക്ക് മേഖലകളുടെ സാധ്യത വര്‍ധിക്കുകയാണ്. കേന്ദ്ര ബജറ്റിലെ കാപക്‌സ് വകയിരുത്തല്‍
7.50 ലക്ഷം കോടി രൂപയായതോടെയാണ് ഇത്.

2022 സാമ്പത്തിക വര്‍ഷത്തെ 5.54 ലക്ഷം കോടി രൂപയില്‍ നിന്ന് 35.4 ശതമാനം കുത്തനെ ഉയര്‍ച്ച. സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റുകള്‍ ഉള്‍പ്പെടുത്തിയാല്‍, ഫലപ്രദമായ കാപെക്‌സ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 10.68 ലക്ഷം കോടി രൂപയായി ഉയരും, ഇത് ജിഡിപിയുടെ 4.1 ശതമാനമാണ്.

റോഡുകള്‍, റെയില്‍വകള് , വിമാനത്താവളങ്ങള്‍ , തുറമുഖങ്ങള്‍, ബഹുജന ഗതാഗതം, ജലപാതകള്‍ , ലോജിസ്റ്റിക് സ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിങ്ങനെ ഏഴ് മേഖലകളെ ഉള്‍ക്കൊള്ളുന്ന പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതി മൂലധന ചരക്ക് മേഖലയ്ക്ക് ആവശ്യമായ ഉത്തേജനം നല്‍കുമെന്നും കവലിറെഡ്ഡി കൂട്ടിച്ചേര്‍ത്തു.മേഖലാ നേതാവായി മാനുഫാക്ച്വറിംഗ് മാറിയേക്കാം. നികുതി ഇളവുകള്‍, പിഎല്‍ഐ, തീരുവകള്‍ / ഇറക്കുമതി നിരോധനം എന്നിവ പോലുള്ള നയ പരിഷ്‌കാരങ്ങള്‍ ചൈന +1 വികാരങ്ങള്‍ മുതലാക്കുന്നതിനുള്ള ചാലക ശക്തികളാണ്.

ശക്തമായ കാപെക്‌സ് ആവേഗത്തിന് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുള്ള മറ്റൊരു വലിയ മേഖലയാണ് പുനരുപയോഗ ഊര്‍ജ്ജം. സംഭരണം, ഹൈഡ്രജന്‍, ഗതാഗതത്തിന്റെ വൈദ്യുതീകരണം എന്നിവയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടക്കാം. റോഡുകളും നഗര അടിസ്ഥാന സൗകര്യങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു. നഗര അടിസ്ഥാന സൗകര്യങ്ങള്‍, ജലവിതരണം, സ്മാര്‍ട്ട് നഗരങ്ങള്‍ വികസിപ്പിക്കല്‍ മുതലായവയ്ക്കായി നിക്ഷേപങ്ങള്‍ ഒഴുകുന്നുണ്ട്. കൂടാതെ, റോഡ് ഇടനാഴികള്‍ / എക്‌സ്പ്രസ് വേകള്‍ വികസിപ്പിക്കുന്നതിലും വലിയ തോതില്‍ ശ്രദ്ധ ചെലുത്തപ്പെടുന്നു.

ഇത് പ്രധാന ബിസിനസ്സ് കേന്ദ്രങ്ങള്‍ തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും.

X
Top