അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ബോണ്ടുകളുടെ ഇഷ്യുവിലൂടെ 2000 കോടി രൂപ സമാഹരിച്ച്‌ കാനറ ബാങ്ക്

ഡൽഹി: ഈ മാസം ബേസൽ III അഡീഷണൽ ടയർ I ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ സമാഹരിച്ചതായി കാനറ ബാങ്ക് ചൊവ്വാഴ്ച അറിയിച്ചു. 2022 ജൂലൈ 15 ന് 2,000 കോടി രൂപയുടെ അധിക ടയർ-1 ബോണ്ടുകൾ ബാങ്ക് ഇഷ്യൂ ചെയ്തിരുന്നു. ബാങ്കിന് മൊത്തം ബിഡ് തുക 5,719 കോടി രൂപ ലഭിച്ചതായും, അതിൽ 2,000 കോടി രൂപയുടെ മുഴുവൻ ഇഷ്യൂവും 8.24 ശതമാനത്തിൽ സ്വീകരിച്ചതായും കാനറ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. 2022 ജൂലൈ 19 ന് 2,000 കോടിയുടെ ബോണ്ടുകൾ 21 പേർക്ക് അനുവദിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള വായ്പ ദാതാവ് അറിയിച്ചു. നോൺ-കൺവേർട്ടിബിൾ, പെർപെച്വൽ, ടാക്സബിൾ, സബോർഡിനേറ്റഡ്, ഫുൾ പേയ്ഡ്-അപ്പ് സെക്യൂർഡ് ബേസൽ III കംപ്ലയിന്റ് അഡീഷണൽ ടയർ I ബോണ്ടുകൾക്ക് പ്രതിവർഷം 8.24 ശതമാനം കൂപ്പൺ ലഭിക്കും.

ബേസൽ-III മൂലധന നിയന്ത്രണങ്ങൾക്ക് കീഴിൽ, ആഗോളതലത്തിൽ ബാങ്കുകൾ അവരുടെ മൂലധന ആസൂത്രണ പ്രക്രിയകൾ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് കനറാ ബാങ്ക്. ബാങ്ക് വാഗ്ദാനം ചെയ്യുന്ന സേവനങ്ങളിൽ വ്യക്തിഗത ബാങ്കിംഗ്, നിക്ഷേപങ്ങൾ, വായ്പകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് സേവനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ബിഎസ്ഇയിൽ കാനറ ബാങ്കിന്റെ ഓഹരികൾ 0.27 ശതമാനം ഉയർന്ന് 224.15 രൂപയിലെത്തി. 

X
Top