വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി വിദഗ്ധര്‍എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കില്ലെന്ന് കേന്ദ്രംഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനംക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കും

മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ 70 ലക്ഷം ഓഹരികൾ വിറ്റ് കാനഡ പെൻഷൻ ഫണ്ട്

മുംബൈ: റിയൽറ്റി പ്രമുഖരായ മാക്രോടെക് ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ 70.29 ലക്ഷം ഓഹരികൾ 736 കോടി രൂപയ്ക്ക് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ വിറ്റ് കനേഡിയൻ പെൻഷൻ ഫണ്ടായ സിഡിപിക്യുന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ഇവാൻഹോ ഒപ് ഇന്ത്യ ഇങ്ക് .

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എൻഎസ്ഇ) ബിഎസ്ഇയിലും ലഭ്യമായ ഇടപാട് ഡാറ്റ പ്രകാരം, ഇവാൻഹോ ഒപ് ഇന്ത്യ ഇങ്ക് എൻഎസ്ഇയിൽ 43,84,464 ഓഹരികളും ബിഎസ്ഇയിൽ 26,44,464 ഓഹരികളും വിറ്റു, ഇത് മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ ഓഹരി മൂലധനത്തിന്റെ 1.5 ശതമാനം വരും.

ഓഹരികൾ എൻഎസ്ഇയിൽ ഓരോന്നിനും ശരാശരി 1,047.21 രൂപയ്ക്കും ബിഎസ്ഇയിൽ 1,048 രൂപയ്ക്കുമാണ് വിറ്റഴിച്ചതെന്ന് ഡാറ്റ കാണിക്കുന്നു, ഈ സംയോജിത ഇടപാട് മൂല്യം 736.28 കോടി രൂപയാണ്. 2022 ജൂൺ വരെ, ഇവാൻഹോ ഒപ് ഇന്ത്യ കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 2.13 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്നു. അതേസമയം മാക്രോടെക് ഡെവലപ്പേഴ്സിന്റെ ഓഹരികൾ എൻഎസ്ഇയിൽ 2.06 ശതമാനം ഉയർന്ന് 1,058 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top