ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

വായ്പ പുന: ക്രമീകരണം: ബൈജൂസുമായുള്ള ചര്‍ച്ചകളില്‍ നിന്ന് വായ്പാദാതാക്കള്‍ പിന്മാറി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ്, ബൈജൂസുമായുള്ള ചര്‍ച്ചകളില്‍ നിന്നും വായ്പാദാതാക്കള്‍ പിന്മാറി. 1.2 ബില്യണ്‍ ഡോളര്‍ വായ്പ പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നിലച്ചത്. 500 ദശലക്ഷം ഡോളര്‍ സമാഹരിച്ച കാര്യം കമ്പനി തങ്ങളില്‍ നിന്നും മറച്ചുവെച്ചെന്ന് കടം നല്‍കിയവര്‍ ആരോപിക്കുന്നു.

ഇക്കാര്യമുന്നയിച്ച് ഇവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. നിയന്ത്രണം നീക്കിയതിനാല്‍ വായ്പാദാതാക്കള്‍ക്ക് സ്ഥാപനത്തിന്റെ ടേം ലോണ്‍ ബി സെക്യൂരികള്‍ ഇപ്പോള്‍ വില്‍ക്കാം. അതേസമയം വായ്പാദാതാക്കളുമായി സ്വതന്ത്രമായി ബന്ധപ്പെടാന്‍ ശ്രമിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വായ്പാ നല്‍കുന്നവരുടെ സ്റ്റിയറിംഗ് കമ്മിറ്റിയുമായി മാത്രമാണ് ചര്‍ച്ചകള്‍ അവസാനിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ടെക് കമ്പനികളിലൊന്നിന് നീക്കം വെല്ലുവിളിയാണ്. ജൂണ്‍ അഞ്ചിനകം വായ്പയുടെ പലിശ അടയ്ക്കാന്‍ ബൈജൂസ് ബാധ്യസ്ഥരാണ്.

എന്നാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ അനുവദിക്കുന്ന ‘വലിയ മൂലധന ഇന്‍ഫ്യൂഷന്‍’ ഉടന്‍ ലഭിക്കുമെന്ന് കമ്പനി അഭിഭാഷകന്‍ കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ പറഞ്ഞു. കരാര്‍ പുന: ക്രമീകരിക്കുന്നതിന് 300 ബേസിസ് പോയിന്റ് പലിശ അധികം നല്‍കാമെന്ന് ബൈജൂസ് വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല കടത്തിന്റെ ഒരു ഭാഗം മുന്‍കൂറായി അടയ്ക്കാനും അവര്‍ തയ്യാറായി.

ഓഡിറ്റ് ചെയ്ത സാമ്പത്തികഫലങ്ങള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നഷ്ടമായതിനെ തുടര്‍ന്നാണ് ബൈജൂസ് കരാര്‍ പുന:ക്രമീകരണത്തിന് ശ്രമിക്കുന്നത്.

X
Top