ബെംഗളൂരു: എഡ്യുടെക് സ്ഥാപനമായ ബൈജൂസ് ഇന്ത്യയുടെ സിഇഒ അര്‍ജുന്‍ മോഹന്‍ രാജിവച്ചു. സ്ഥാനമേറ്റെടുത്ത് ആറ് മാസം പിന്നിടുമ്പോഴാണ് സിഇഒ സ്ഥാനത്തു നിന്നും അര്‍ജുന്‍ മോഹന്‍ പടിയിറങ്ങുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഒന്നിലധികം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ് ബൈജൂസ്. ഇത്തരത്തില്‍ ഒരു പ്രതിസന്ധി നേരിടുമ്പോള്‍ കമ്പനിയുടെ തലപ്പത്ത് നിന്നും അര്‍ജുന്‍ മോഹന്‍ പടിയിറങ്ങുന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായിരിക്കുമെന്നാണു വിലയിരുത്തല്‍.
എന്നാല്‍ ബൈജൂസിന്റെ ഉപദേശകനായി അര്‍ജുന്‍ മോഹന്‍ തുടരുമെന്നാണു സൂചന.
തിങ്ക് ആന്‍ഡ് ലേണിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ബൈജൂസിന്റെ ബിസിനസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല ഇനി ബൈജു രവീന്ദ്രന്‍ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
2023-സെപ്റ്റംബറിലാണു ബൈജൂസിന്റെ സിഇഒയായി അര്‍ജുന്‍ മോഹന്‍ ചുമതലയേറ്റത്.