ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ബജറ്റ്: അനുകൂലമായ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം

കേന്ദ്ര ബജറ്റിന് ഇനി ഏതാനും ദിനങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ നികുതിദായകര്‍, പ്രത്യേകിച്ച് മധ്യവര്‍ഗവും കോര്‍പ്പറേറ്റ് ഇന്ത്യയും ഒരുപോലെ അനുകൂലമായ പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുന്നു.

പുതുക്കിയ ആദായനികുതി സ്ലാബുകള്‍, കുറഞ്ഞ ജിഎസ്ടി നിരക്കുകള്‍, റെഗുലേറ്ററി അപ്ഡേറ്റുകള്‍, കാപെക്സ് അലോക്കേഷന്‍ പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം പ്രതീക്ഷിക്കപ്പെടുന്നവയാണ്. നികുതിദായകര്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ഇടത്തരക്കാര്‍ക്ക് അല്‍പ്പം ആശ്വാസം ലഭിക്കുമോ എന്നും ഉറ്റുനോക്കുന്നു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗം 2025 ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ നടക്കുമെന്ന് സ്ഥിരീകരിച്ചു. സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 10 ന് ആരംഭിച്ച് 2025 ഏപ്രില്‍ 4 ന് അവസാനിക്കും.

സാധാരണ നികുതിദായകര്‍ മുതല്‍ ടെക്, ഹെല്‍ത്ത് കെയര്‍, ഇന്‍ഷുറന്‍സ്, ഫിനാന്‍സ് മേഖലകള്‍ വരെ ആകാംക്ഷയോടെയാണ് ബജറ്റ് പ്രസംഗത്തിനായി കാത്തിരിക്കുന്നത്. സമ്പദ്വ്യവസ്ഥ, തൊഴില്‍ വിപണി, ഉപഭോക്തൃ വികാരം എന്നിവയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു.

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റും നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റുമാണ് ഇത്.

എന്‍ഡിഎ സര്‍ക്കാരിന്റെ ആറ് വാര്‍ഷിക ബജറ്റുകളും രണ്ട് ഇടക്കാല ബജറ്റുകളും അവര്‍ അവതരിപ്പിച്ചു. എംഎസ്എംഇ മേഖലയില്‍ സര്‍ക്കാരിന്റെ അതീവ ശ്രദ്ധ ഇത്തവണ ഉണ്ടാകുമെന്നുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക കാഴ്ചപ്പാട് കൈവരിക്കുന്നതിന് ഈ വര്‍ഷം എംഎസ്എംഇ വളര്‍ച്ചയെ പ്രത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്.

എംഎസ്എംഇകള്‍ക്കുള്ള സ്ഥിരമായ വായ്പാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്, ഈട് രഹിത ക്രെഡിറ്റ് ഫിനാന്‍സിങ് പ്ലാറ്റ്ഫോമിന്റെ വ്യാപനം വിപുലീകരിക്കുക, ചെറുകിട ബിസിനസുകള്‍ക്കുള്ള വായ്പാ ചെലവ് കുറയ്ക്കുക എന്നിവ ഉണ്ടാകണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ഉണ്ടാകണമെന്ന് നിര്‍ദ്ദേശമുണ്ട്. വ്യാപാര ധനസഹായം പ്രാപ്തമാക്കുക എന്നതാണ് ആവശ്യം.
ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് സര്‍ക്കാര്‍ ശക്തമായ പിന്തുണ തുടരുമെന്ന പ്രതീക്ഷ ഏറെയാണെന്ന് ഇലക്ട്രിഫി മൊബിലിറ്റിയുടെ സിഇഒയും സഹസ്ഥാപകനുമായ കുനാല്‍ മുന്ദ്ര പറയുന്നു.

ഈ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുന്നതിന് മെച്ചപ്പെടുത്തിയ സാമ്പത്തിക സഹായ സംവിധാനങ്ങളും ലളിതമാക്കിയ നിയന്ത്രണ ചട്ടക്കൂടുകളും ഉള്‍പ്പെടുന്ന കേന്ദ്രീകൃത നടപടികള്‍ അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ വെല്‍നസ് വ്യവസായവും പ്രോത്സാഹജനകമായ നടപടികള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വെല്‍നസ് വ്യവസായത്തിന് നിലവില്‍ 2025-ല്‍ 72 ബില്യണ്‍ ഡോളറിലധികം മൂല്യമുണ്ട്.

പ്രകൃതിദത്ത ആരോഗ്യ ഉല്‍പന്നങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ നിലവിലെ 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി കുറയ്ക്കണമെന്നും ആവശ്യമുയര്‍ന്നു. സസ്യാധിഷ്ഠിത വെല്‍നസ് സൊല്യൂഷനുകളിലെ നവീകരണം ത്വരിതപ്പെടുത്തുന്നതിന് ഗവേഷണ-വികസനത്തിനുള്ള വിഹിതം വര്‍ധിപ്പിക്കേണ്ടതുണ്ട്.

ഭവന നിര്‍മാണ വിപണിയും പ്രതീക്ഷയോടെ ബജറ്റിനെ ഉറ്റുനോക്കുന്നു. ആഡംബര ഭവനങ്ങള്‍ക്ക് ഡിമാന്‍ഡില്‍ വലിയ കുതിച്ചുചാട്ടം അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബ്രോക്കറേജ്, ഉയര്‍ന്ന നികുതി ഇളവുകള്‍ എന്നിവയില്‍ ജിഎസ്ടി കുറയ്ക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് പ്രതീക്ഷിക്കുന്നു.

X
Top