സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ബിഎസ്എൻഎല്ലിന് പുതിയതായി ലഭിച്ചത് 2.75 മില്യൺ സബ്സ്ക്രൈബേഴ്സിനെ

ഹൈദരാബാദ്: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതിനെ തുടർന്ന് ബി.എസ്.എൻ.എല്ലിന്റെ സബ്സ്ക്രൈബേഴ്സ് വർധിച്ചതായി കണക്കുകൾ. കൂടാതെ ഇന്ത്യയിലുട നീളം ഒരു ലക്ഷം ബി.എസ്.എൻ.എൽ ടവറുകൾ ഉയരാൻ പോവുകയുമാണ്.

ഇവയിൽ 5G സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്താൻ സാധിക്കും. ഇത്തരത്തിൽ ബി.എസ്.എൻ.എൽ നടത്തുന്ന മുന്നേറ്റം സ്വകാര്യ ടെലികോം കമ്പനികൾക്ക് വെല്ലു വിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 3ാം തിയ്യതി മുതൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കമ്പനി വൈകാതെ 5G സേവനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജൂലൈയിലാണ് രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചത്. മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഏകദേശം ഒരു പോലെയാണ് ചാർജുകളിൽ വർധന വരുത്തിയത്.

ഇതേത്തുടർന്ന് ബി.എസ്.എൻ.എല്ലിന് കൂടുതൽ വരിക്കാരെ ലഭിച്ചിരുന്നു. ഇത്തരത്തിൽ 2.75 മില്യൺ ഉപയോക്താക്കളെയാണ് ബി.എസ്.എൻ.എല്ലിന് ലഭിച്ചത്.

ബി.എസ്.എൻ.എൽ തെരഞ്ഞെടുത്തവരിൽ വലിയ ഒരു ഭാഗവും നിലവിലെ സ്വകാര്യ നെറ്റ് വർക്കുകളിൽ നിന്ന് മൊബൈൽ നമ്പർ പോർട്ടബലിറ്റി (MNP) ഉപയോഗിച്ചാണ് ബി.എസ്.എൻ.എല്ലിൽ എത്തിയിരിക്കുന്നത്.

ജൂലൈ 3,4 തിയ്യതികളിലായിട്ടാണ് മൂന്ന് സ്വകാര്യ ടെലികോം കമ്പനികളുടെയും നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്.

ബി.എസ്.എൻ.എൽ നൽകുന്ന കണക്കുകൾ പ്രകാരം, ഇതോടെ ഏകദേശം 250,000 ഉപയോക്താക്കൾ ബി.എസ്.എൻ‌.എല്ലിലേക്ക് തങ്ങളുടെ നമ്പർ പോർട് ചെയ്തു.

ചിലവ് സംബന്ധിച്ച് ഉത്കണ്ഠയുള്ള ഉപയോക്താക്കൾ, വരുമാനം കുറഞ്ഞവർ അടക്കമുള്ള ആളുകൾ ബി.എസ്.എൻ.എല്ലിന്റെ താരതമ്യേന ചിലവ് കുറഞ്ഞ പ്ലാനുകളിലേക്ക് സ്വമേധയാ മാറുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.

ഇത് അംബാനിയുടെ ജിയോയെ അടക്കം ബാധിക്കുന്ന കാര്യമാണെന്നാണ് വിലയിരുത്തൽ.

പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ വർധനയുണ്ടാകുന്നതായി കഴിഞ്ഞ ശനിയാഴ്ച്ച കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അവകാശപ്പെട്ടിരുന്നു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4G നെറ്റ് വർക്ക് തയ്യാറായിരിക്കുകയാണെന്നും, ഇത് 5G യിലേക്ക് മാറ്റാനുള്ള നടപടികൾ തുടരുകയുമാണ്. ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 4G വികസിപ്പിച്ചത്.

നിലവിൽ ഈ സേവനം റെഡിയായിരിക്കുന്നു. ഏതാനും മാസങ്ങൾക്കകം രാജ്യത്തുട നീളം സേവനങ്ങൾ ലഭ്യമാകും.

ജിയോ,എയർടെൽ, വോഡഫോൺ എന്നീ കമ്പനികൾ രാജ്യത്ത് 4G ലഭ്യമാക്കി. എന്തു കൊണ്ട് ബി.എസ്.എൻ.എൽ 4G അവതരിപ്പിക്കുന്നില്ല എന്ന് നിരവധിയാളുകൾ ചോദിക്കുന്നു.

സർക്കാർ നേതൃത്ത്വം നൽകുന്ന ഒരു കമ്പനിയുടെ നെറ്റ് വർക്കുമായി ബന്ധപ്പെട്ട് തദ്ദേശീയമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നത് പ്രധാനമന്ത്രിയുടെ പ്രതിജ്ഞയുടെ ഭാഗമാണ്. ചൈനയടക്കം മറ്റൊരു വിദേശ രാജ്യത്തു നിന്നുമുള്ള ഉപകരണങ്ങൾ ബി.എസ്‍.എൻ.എൽ ഉപയോഗിക്കില്ല.

ഇക്കാരണത്താൽ ഒരു തദ്ദേശീയമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനാണ് ശ്രമിച്ചത്. ഈ ലക്ഷ്യം നേടിയെടക്കാൻ ഒന്നര വർഷത്തെ സമയം വേണ്ടി വന്നു. ഇത്തരത്തിൽ സ്വയം സാങ്കേതിക വിദ്യ വികസിപ്പിച്ച ലോകത്തിലെ അ‍ഞ്ചാമത്തെ രാജ്യമായി ഭാരതം മാറി.

ടവറുകളുടെ നിർമാണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ കമ്പനികളായ തേജസ് നെറ്റ് വർക്ക്, C-DOT, TCS എന്നീ കമ്പനികളുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

അടുത്ത ഒക്ടോബർ അവസാനത്തോടെ രാജ്യത്ത് 80,000 ടവറുകൾ സ്ഥാപിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ബാക്കി 21,000 ടവറുകളുടെ സ്ഥാപിക്കൽ അടുത്ത മാർച്ചോടെ പൂർത്തിയാക്കും.

അതായത് 2025 മാർച്ചോടെ രാജ്യത്ത് 1 ലക്ഷം ബി.എസ്.എൻ.എൽ ടവറുകൾ ഉയരും. ഈ 4G കോർ സാങ്കേതിക വിദ്യയിൽ 5G സങ്കേതവും പ്രയോജനപ്പെടുത്താൻ സാധിക്കും. ഇതിനായി ടവറുകളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ട്. പെട്ടെന്നു തന്നെ 5G സേവനങ്ങളും തയ്യാറാകും.

നിരവധി ഉപയോക്താക്കൾ സ്വകാര്യ നെറ്റ് വർക്കുകൾ ഉപേക്ഷിച്ച് ബി.എസ്.എൻ.എൽ തെരഞ്ഞെടുത്തു കഴിഞ്ഞു. ബി.എസ്.എൻ.എൽ നൽകുന്ന സേവനങ്ങൾ കാര്യക്ഷമമായിരിക്കുമെന്ന് ഉറപ്പു നൽകുന്നു-കേന്ദ്ര മന്ത്രി പറഞ്ഞു.

X
Top