
മുംബൈ: കഴിഞ്ഞ നാല് മാസത്തില്‍ ഏതാണ്ട് 50 ശതമാനമാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി ഉയര്‍ന്നത്. മാര്‍ച്ച് 11 ന് 52 ആഴ്ച താഴ്ചയായ 399.20 രൂപയിലേയ്ക്ക് വീണ ഓഹരി ഇപ്പോള്‍ 596.60 രൂപയില്‍ ട്രേഡ് ചെയ്യുന്നു.
അതേസമയം റാലി ഇനിയും തുടരുമെന്ന് ബ്രോക്കറേജുകള്‍ പറഞ്ഞു. എംഒഎഫ്എസ്എല്‍ ഓഹരിയ്ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 660 രൂപയാണ്. അന്തര്‍ദ്ദേശീയ ബ്രോക്കറേജ് സ്ഥാപനമായ സിറ്റി 650 രൂപ ലക്ഷ്യവില നിശ്ചയിച്ച ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു.
മികച്ച ഡിമാന്റ് ട്രെന്റും പുതിയതായി 90 സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതിയുമാണ് കല്യാണ്‍ ജ്വല്ലേഴ്‌സിനെ ആകര്‍ഷകമാക്കുന്നത്. കമ്പനി വാര്‍ഷികാടിസ്ഥാനത്തില്‍ 31 ശതമാനം വില്‍പന വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് ബ്രോക്കറേജുകള്‍ പ്രതീക്ഷിച്ച 28 ശതമാനത്തേക്കാള്‍ കൂടുതലാണ്. സ്വര്‍ണ്ണവിലയിലെ അസ്ഥിരതയ്ക്കും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കുമിടയിലെ പ്രകടനം അതുകൊണ്ടുതന്നെ തിളക്കമേറിയതാണെന്ന് അവര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 14.45 ശതമാനവും രണ്ട് വര്‍ഷത്തില്‍ 221 ശതമാനവുമാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി ഉയര്‍ന്നത്.