കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യയിൽ നിന്നുള്ള വസ്ത്ര കയറ്റുമതിയില്‍ വന്‍ വര്‍ധന

ന്യൂഡൽഹി: രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ വര്‍ധന. ഏപ്രില്‍- ഒക്ടോബര്‍ മാസങ്ങളിലായി 8.7 ബില്യണ്‍ ഡോളറിന്റെ വസ്ത്രങ്ങളാണ് കയറ്റുമതി നടത്തിയത്.

2024 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍, വസ്ത്ര കയറ്റുമതി 8.7 ബില്യണ്‍ ഡോളറായിരുന്നു, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 11.6 ശതമാനം കൂടുതലാണ്.

എന്നാല്‍ 2017-18ല്‍ ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 16.71 ബില്യണ്‍ ഡോളറിലെത്തി. 2017-18 കാലയളവിലുണ്ടായ ഉയര്‍ന്ന നിലവാരം ഈ വര്‍ഷം നിലനിര്‍ത്തുമെന്നാണ് വിപണി കണക്കാക്കുന്നത്.

ഇതിന് പ്രധാന കാരണം, രണ്ട് വന്‍കിട വിപണികളില്‍ നിന്നുള്ള മികച്ച ഡിമാന്‍ഡ് വളര്‍ച്ചയാണ്. യുഎസ് 11.5 ശതമാനം വളര്‍ച്ചയും ബ്രിട്ടണ്‍ 7 ശതമാനം വളര്‍ച്ചയുമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഒപ്പം ബംഗ്ലാദേശിന്റെ കയറ്റുമതി സാധ്യതകള്‍ ഇടിഞ്ഞത് ഇന്ത്യക്ക് ഗുണമായിക്കൊണ്ടിരിക്കുന്നുവെന്നതാണ്.

ചെങ്കടല്‍ പ്രശ്‌നവും ആഭ്യന്തര കലാപങ്ങളും ബംഗ്ലാദേശിന്റെ വസ്ത്ര വിപണിയില്‍ ഇടവുണ്ടായികൊണ്ടിരിക്കുകയാണ്.

X
Top