ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഓഗസ്റ്റിലെ ഓഹരിവിഭജനവും ബോണസ് ഓഹരി വിതരണവും

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണം, ഓഹരി വിഭജനം തുടങ്ങിയ കോര്‍പറേറ്റ് നടപടികള്‍ സാധാരണഗതിയില്‍ നിക്ഷേപക ശ്രദ്ധനേടാറുണ്ട്. ഉയര്‍ന്ന നേട്ടങ്ങള്‍ കരസ്ഥമാക്കാം എന്നതിനാല്‍ ഇത്തരം ഓഹരികളില്‍ അവര്‍ നിക്ഷേപം ഉയര്‍ത്തുന്നു. ഓഗസ്റ്റ് മാസത്തില്‍ ഒരു ബോണസ് ഇഷ്യുവും ഒരു ഓഹരിവിഭജനവുമാണ് ഓഹരിയുടമകളെ കാത്തിരിക്കുന്നത്.

ആര്‍ഇസി
നവരത്‌ന കമ്പനിയായ ആര്‍ഇസി ലിമിറ്റഡ് ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത് ഓഗസ്റ്റ് 18 ആണ്. 1:3 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. ഒരു മുഴുവനായും അടച്ചുതീര്‍ത്ത ഓഹരിയ്ക്ക്‌ മൂന്ന് അടച്ചു തീര്‍ത്ത ഓഹരികള്‍ ബോണസായി ലഭിക്കും. മാത്രമല്ല ഡിവിഡന്റ് യീല്‍ഡ് 11.68 ശതമാനമുള്ള കമ്പനി കൂടിയാണ് ആര്‍ഇസി.

ഹൈ എനര്‍ജി ബാറ്ററീസ്
ഓഹരി വിഭജനത്തിന് കമ്പനി റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത് ഓഗസ്റ്റ് 8 ആണ്. 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും. ഹൈടെക് ബാറ്ററി നിര്‍മ്മാതാക്കളാണ് കമ്പനി. ഇവരുടെ ബാറ്ററികള്‍ കരസേന, നാവികസേന, വ്യോമസേന എന്നിവയും ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നു. ബാറ്ററികളുടെ കയറ്റുമതിയിലും കമ്പനി ഏര്‍പ്പെടുന്നു.

X
Top