Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

എൽഐസി ഐപിഒയ്ക്ക് തെറ്റായി ഫയൽ ചെയ്ത അപേക്ഷകൾ 20 ലക്ഷത്തിലേറെ

മുംബൈ: എൽഐസി ഐപിഒ വഴി ഓഹരി വാങ്ങാൻ അപേക്ഷിച്ചവരിൽ 20 ലക്ഷത്തോളം അപേക്ഷകൾ തെറ്റായി ഫയൽ ചെയ്തത് മൂലം തള്ളിപ്പോയെന്ന് വ്യക്തമായി. ഐപിഒകളുടെ മാതാവെന്നും ഇന്ത്യയുടെ അരാംകോയെന്നുമെല്ലാം വിശേഷണങ്ങൾ ഉയർന്ന എൽഐസിയുടെ ഐപിഒ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് തെറ്റിപ്പോയ അപേക്ഷകൾ കൂടെ പുറത്തുവരുമ്പോഴാണ് ഐപിഒയുടെ യഥാർത്ഥ ജനസ്വീകാര്യതയുടെ ചിത്രം വെളിവാകുന്നത്.
എൽഐസി ഐപിഒയ്ക്ക് ലഭിച്ച 28 ശതമാനത്തോളം അപേക്ഷകൾ തള്ളിയിരുന്നു. ഇതുവരെയുള്ള ഐപിഒ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. എൽഐസി പോളിസി ഉടമകളിൽ നിന്നുള്ള 34.5 ശതമാനം അപേക്ഷകളും തള്ളിയിരുന്നു. എന്നാൽ എങ്ങിനെ ഇത്രയധികം തെറ്റായ അപേക്ഷകൾ ഉണ്ടായെന്നത് ഓഹരി ലോകത്തെ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
ഐപിഒ പങ്കാളിത്തം ഉയർത്താൻ വേണ്ടി ബോധപൂർവം നടത്തിയ ഇടപെടലായടക്കം സമൂഹ മാധ്യമങ്ങളിൽ വിമർശനം സജീവമാണ്. എൽഐസി ഐപിഒയ്ക്ക് ആകെ ലഭിച്ചത് 7337841 അപേക്ഷികളാണ്. ഇതിൽ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാതിരുന്ന 1246484 അപേക്ഷകൾ തള്ളിപ്പോയി. സാങ്കേതിക പ്രശ്നങ്ങൾ മൂലം 803828 അപേക്ഷകളും തള്ളി. ഇതുമാത്രം 2050312 എണ്ണം വരും. ഇതാണ് ഇപ്പോഴത്തെ ചർച്ചകളുടെ കേന്ദ്രബിന്ദു.

X
Top