കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ടാറ്റാ കാപ്പിറ്റലിന്റെ ഐപിഒയ്‌ക്ക്‌ ബോര്‍ഡിന്റെ അനുമതി

മുംബൈ: ടാറ്റാ ഗ്രൂപ്പ്‌ കമ്പനിയായ ടാറ്റാ കാപ്പിറ്റലിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറി (ഐപിഒ) ന്‌ കമ്പനി ബോര്‍ഡ്‌ അനുമതി നല്‍കി. ടാറ്റാ കാപ്പിറ്റല്‍ 23 കോടി പുതിയ ഓഹരികള്‍ വില്‍ക്കുമെന്ന്‌ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇതിന്‌ പുറമെ നിലവിലുള്ള ചില ഓഹരിയുടമകള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴിയും ഓഹരികള്‍ വില്‍ക്കും. ടാറ്റാ കാപ്പിറ്റലിന്റെ 93 ശതമാനം ഓഹരികള്‍ ടാറ്റാ സണ്‍സിന്റെ കൈവശമാണുള്ളത്‌.

ഐപിഒയ്‌ക്ക്‌ കമ്പനി ബോര്‍ഡ്‌ അനുമതി നല്‍കിയതിനെ തുടര്‍ന്ന്‌ ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ്‌ കോര്‍പ്പറേഷന്റെ ഓഹരി വില എട്ട്‌ ശതമാനം ഉയര്‍ന്നു.

വിവിധ ടാറ്റാ ഗ്രൂപ്പ്‌ കമ്പനികളുടെ ഓഹരികള്‍ കൈവശം വെക്കുന്ന ഹോള്‍ഡിംഗ്‌ കമ്പനിയായ ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റിന്‌ ഐപിഒ നടത്തുന്നതില്‍ നിന്നും പരോക്ഷമായി ഗുണം ലഭിക്കും.

ഇതിന്‌ മുമ്പ്‌ ടാറ്റാ ഗ്രൂപ്പില്‍ നിന്നും ഐപിഒ നടത്തിയ കമ്പനി ടാറ്റാ ടെക്‌നോളജീസ്‌ ആണ്‌. മികച്ച ലിസ്റ്റിംഗ്‌ നേട്ടം നല്‍കിയ ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒ നടന്നത്‌ 2023 നവംബറില്‍ ആയിരുന്നു.

ഇതിനു ശേഷം ഗ്രൂപ്പില്‍ നിന്നുള്ള അടുത്ത ഐപിഒയുടെ വരവിനെയും നിക്ഷേപകര്‍ ഏറെ പ്രതീക്ഷകളോടെയാണ്‌ ഉറ്റുനോക്കുന്നത്‌.

റിസര്‍വ്‌ ബാങ്ക്‌ എന്‍ബിഎഫ്‌സികളുടെ ലിസ്റ്റിംഗ്‌ സംബന്ധിച്ച്‌ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ നിബന്ധനകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ്‌ ടാറ്റാ കാപ്പിറ്റലിന്റെ പബ്ലിക്‌ ഇഷ്യു നടത്തുന്നത്‌.

ടാറ്റാ സണ്‍സിന്റെ സബ്‌സിഡറിയായ ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനം (എന്‍ബിഎഫ്‌സി) ആണ്‌ ടാറ്റാ കാപ്പിറ്റല്‍.

2023 സെപ്‌റ്റംബറില്‍ റിസര്‍വ്‌ ബാങ്ക്‌ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്‌ ‘അപ്പര്‍ ലെയര്‍’ എന്‍ബിഎഎഫ്‌സികള്‍ മൂന്ന്‌ വര്‍ഷത്തിനകം ലിസ്റ്റ്‌ ചെയ്‌തിരിക്കണം.

ആര്‍ബിഐയുടെ പട്ടികയിലുള്ള ഈ നിബന്ധന പാലിക്കാന്‍ നിര്‍ബന്ധിതമായ കമ്പനികളിലൊന്നാണ്‌ 2024ല്‍ ടാറ്റാ കാപ്പിറ്റലില്‍ ലയിച്ച ടാറ്റാ കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌.

ആര്‍ബിഐയുടെ പട്ടികയിലുള്ള മറ്റൊരു എന്‍ബിഎഫ്‌സി ആയ ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 16നാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. ഈ ഓഹരി 135 ശതമാനം നേട്ടത്തോടെയാണ്‌ ലിസ്റ്റ്‌ ചെയ്‌ത ദിവസം ക്ലോസ്‌ ചെയ്‌തത്‌.

ടാറ്റാ ഗ്രൂപ്പിന്റെ എന്‍ജിനീയറിംഗ്‌ കമ്പനിയായ ടാറ്റാ പ്രൊജക്‌ട്‌സിന്റെ ലിസ്റ്റിംഗ്‌ അടുത്ത 12-18 മാസത്തിനുള്ളില്‍ നടക്കുമെന്ന്‌ കമ്പനി മാനേജ്‌മെന്റ്‌ കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.

ന്യൂ ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ്‌ കെട്ടിടം ഉള്‍പ്പെടെയുള്ള സുപ്രധാന പദ്ധതികള്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയ കമ്പനിയാണ്‌ ടാറ്റാ പ്രൊജക്‌ട്‌സ്‌.

X
Top