ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

സമുദ്രാധിഷ്ഠിത സാമ്പത്തിക വളർച്ചയ്ക്ക് കേരള–യൂറോപ്യൻ യൂണിയൻ കോൺക്ലേവ്

തിരുവനന്തപുരം: സമുദ്രാധിഷ്ഠിത സാമ്പത്തിക വളർച്ചയിലൂടെ സുസ്ഥിര വികസനവും മത്സ്യമേഖലയും തീരദേശ സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള–യൂറോപ്യൻ യൂണിയൻ കോൺക്ലേവ് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്റെയും യൂറോപ്യൻ യൂണിയന്റെയും സഹകരണത്തോടെ സംസ്ഥാന മത്സ്യബന്ധന വകുപ്പ് നടത്തുന്ന ഈ ദ്വിദിന സമ്മേളനം ബ്ലൂ ടൈഡ്സ് – രണ്ട് തീരങ്ങൾ, ഒരേ കാഴ്ചപ്പാട് എന്ന പ്രമേയത്തിലാണ് നടക്കുന്നത്. കോവളം ദി ലീല റാവിസിൽ വ്യാഴവും വെള്ളിയുമായിരിക്കും നടക്കുക എന്ന് മത്സ്യബന്ധന മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ഇന്ത്യയിലും യൂറോപ്പിലും നിന്നുള്ള വിദഗ്ധർ പങ്കാളികളാകുന്ന ഈ സമ്മേളനത്തിൽ 29 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതിനോടകം ഫിൻലാൻഡ്, ഫ്രാൻസ്, ഹംഗറി, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ, സ്വീഡൻ, ഡെൻമാർക്ക്, ബൾഗേറിയ, ഓസ്ട്രിയ, മാൾട്ട, സ്പെയിൻ, ഇറ്റലി, നെതർലാൻഡ്സ്, ബെൽജിയം, റൊമാനിയ, ജർമനി എന്നീ 17 രാജ്യങ്ങൾ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങ് സെപ്റ്റംബർ 19ന് രാവിലെ 9.30ന് നടക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവെ ഡെൽഫിൻ മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര തുറമുഖ–ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര മത്സ്യ–മൃഗസംരക്ഷണ–ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ്, സഹമന്ത്രി ജോർജ് കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി, കല്യാണി ജ്വല്ലേഴ്സ് ചെയർമാൻ ടിഎസ് കല്യാണരാമൻ എന്നിവരും പങ്കെടുക്കും.

മത്സ്യബന്ധനം, മറൈൻ ലോജിസ്റ്റിക്സ്, അക്വാകൾച്ചർ, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോർജം, ഹരിത സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ കേരള–യൂറോപ്യൻ യൂണിയൻ പങ്കാളിത്തം കോൺക്ലേവിൽ ചർച്ച ചെയ്യും. നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴിൽ സാധ്യതകൾ, സംയുക്ത ഗവേഷണം, നയ നവീകരണം, സ്റ്റാർട്ടപ്പ് പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ സംയുക്ത സംരംഭങ്ങൾക്ക് രൂപരേഖ തയ്യാറാക്കുന്നതും കോൺക്ലേവിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, വി ശിവൻകുട്ടി, പി രാജീവ്, വിഎൻ വാസവൻ, പിഎ മുഹമ്മദ് റിയാസ്, ജിആർ അനിൽ, എം ബി രാജേഷ്, ആർ ബിന്ദു, വീണാ ജോർജ് എന്നിവർ പങ്കെടുക്കും. ഡോ. ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാകും. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, കേന്ദ്ര മത്സ്യ മന്ത്രാലയ സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി, കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (പശ്ചിമ) സിബി ജോർജ്, സംസ്ഥാന മത്സ്യബന്ധന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൽ നാസർ ബി എന്നിവർ അടക്കമുള്ളവർ പങ്കെടുക്കും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ അംബാസഡർമാർ, നിക്ഷേപകർ, കേന്ദ്ര–സംസ്ഥാന സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ–അക്കാദമിക് വിദഗ്ധർ, നൂതനാശയക്കാർ എന്നിവരുടെ പാനൽ ചർച്ചകളും വിവിധ സെഷനുകളും കോൺക്ലേവിന്റെ ഭാഗമായിരിക്കും.

X
Top