ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

ഒരുലക്ഷം ഡോളർ ഭേദിച്ച് ബിറ്റ്കോയിൻ വില

ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തിലാദ്യമായി ഒരുലക്ഷം ഡോളർ (ഏകദേശം 84.6 ലക്ഷം രൂപ) എന്ന നാഴികക്കല്ല് ഭേദിച്ചു. ബുധനാഴ്ച്ച യുഎസ് വിപണിയിൽ വില ഒരുവേള 1,03,844.05 ഡോളർ (87.8 ലക്ഷം രൂപ) വരെ എത്തി സർവകാല റെക്കോർഡിട്ടു.

നിലവിൽ വില 1,03,544 ഡോളർ. യുഎസിന്റെ ഓഹരി, കടപ്പത്ര ധനകാര്യവിപണികളുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (SEC) ചെയർമാനായി പോൾ അറ്റ്കിൻസിനെ (Paul Atkins) നിയമിക്കാനുള്ള നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾക്ക് പുത്തനൂർജം പകർന്നത്.

നിലവിലെ എസ്ഇസി മേധാവി ഗാരി ഗെൻസ്‍ലെർ (Gary Gensler) പൊതുവേ ക്രിപ്റ്റോവിപണിയിലെ ‘വില്ലൻ’ എന്നാണ് അറിയപ്പെടുന്നത്. ഗെൻസ്‍ലെറിന്റെ കർക്കശമായ നിയന്ത്രണച്ചട്ടങ്ങളിൽ ഓഹരി, ക്രിപ്റ്റോനിക്ഷേപകർ പൊതുവേ അസംതൃപ്തരുമായിരുന്നു. അദ്ദേഹത്തിന് പകരം പോൾ അറ്റ്കിൻസ് എത്തുമെന്നത് ഇന്നലെ യുഎസ് ഓഹരി സൂചികകളെയും മുന്നേറ്റത്തിലേക്ക് നയിച്ചിരുന്നു.

നിലവിൽ പേറ്റോമാർക് ഗ്ലോബൽ പാർട്ണേഴ്സിന്റെ സിഇഒയായ പോൾ, നേരത്തെ എസ്ഇസി കമ്മിഷണർ‌ പദവി വഹിച്ചിട്ടുണ്ട്. ക്രിപ്റ്റോകറൻസി, ഓഹരി വിപണി അനുകൂല നിലപാടുള്ളയാളുമാണ് പോൾ.

ക്രിപ്റ്റോകറൻസികളെ അനുകൂലിക്കുന്ന നിലപാടാണ് ട്രംപിനും. ക്രിപ്റ്റോ, ഓഹരി എന്നിവയ്ക്ക് അനുകൂലമായ നിയപാടുള്ള ബിസിനസ് പ്രമുഖൻ സ്കോട്ട് ബെസന്റിനെ യുഎസ് ട്രഷറി സെക്രട്ടറിയായി നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനവും ബിറ്റ്കോയിന് കുതിപ്പ് പകർന്നിരുന്നു.

ഡോജ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോകളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന ടെസ്‍ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവിയും ലോകത്തെ ഏറ്റവും സമ്പന്നനുമായ ഇലോൺ മസ്ക്, ഇന്ത്യൻ വംശജനായ യുഎസ് ബിസിനസുകാരനും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ വിവേക് രാമസ്വാമി എന്നിവരെ പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) തലപ്പത്ത് നിയമിച്ച ട്രംപിന്റെ തീരുമാനവും ക്രിപ്റ്റോ വിപണിക്ക് ആവേശം പകർന്നിരുന്നു.

X
Top