Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

ബിറ്റ് കോയിൻ 70000 ഡോളർ കടന്നു

ഹക്കച്ചവടത്തിന്റെ പിൻബലത്തിൽ മാത്രം നിലകൊള്ളുന്ന ബിറ്റ് കോയിനും, വർഷങ്ങളായി രാജ്യങ്ങളും, സാമ്പത്തിക സ്ഥാപനങ്ങളും, വ്യക്തികളും വിശ്വസിക്കുന്ന സ്വർണവും പുതിയ ഉയരങ്ങൾ താണ്ടുകയാണ്.

ഈ വർഷം മാത്രം ബിറ്റ് കോയിൻ 234 ശതമാനത്തിലധികമാണ് ഉയർന്നിരിക്കുന്നത്. സ്വർണവും, ബിറ്റ് കോയിനും ഉയരുന്നുണ്ടെങ്കിലും ഇവ രണ്ടും ഉയരുന്നത് വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ്.

ബിറ്റ് കോയിൻ ഇ ടി എഫ്
ബിറ്റ് കോയിനിൽ നിക്ഷേപം നടത്തണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും, ഒരു ബിറ്റ് കോയിൻ വാങ്ങാൻ തന്നെ ഇപ്പോഴത്തെ വില നിലവാരത്തിൽ 56 ലക്ഷം രൂപ നൽകേണ്ടി വരും. എന്നാൽ ഇ ടി എഫുകൾ വന്നതോടെ എത്ര ചെറിയ തുകയ്ക്ക് പോലും ബിറ്റ് കോയിൻ വാങ്ങാൻ സാധിക്കും എന്നായി.

വില കൂടുതലാണ് എന്ന് പറഞ്ഞു മാറി നിന്നവരെക്കെ ഇപ്പോൾ ബിറ്റ് കോയിൻ ഇ ടി എഫ് വാങ്ങാൻ തിരക്ക് കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ ബിറ്റ് കോയിൻ ഇ ടി എഫ് വഴി ചെറുകിട നിക്ഷേപകരും ക്രിപ്റ്റോ കറൻസി വിപണിയിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

പിടിച്ചാൽ കിട്ടാത്ത മുന്നേറ്റം
ചെറിയ തുകയ്ക്കായതിനാൽ തങ്ങളുടെ കൈവശം ഉള്ള ഇ ടി എഫ് യൂണിറ്റുകൾ വിൽക്കാനും പ്രയാസമുണ്ടാകില്ല. ബിറ്റ് കോയിൻ ഇ ടി എഫിന്റെ സ്വീകാര്യത കാരണം മറ്റ് ക്രിപ്റ്റോ കറൻസികളും ഇ ടി എഫ് ഇറക്കുന്നതിനെ നിക്ഷേപകർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

തകർന്നടിഞ്ഞ ബിറ്റ് കോയിൻ ഉയർത്തെഴുന്നേറ്റതിന്റെ ക്രെഡിറ്റ് ബിറ്റ് കോയിൻ ഇ ടി എഫിനും അവകാശപ്പെട്ടതാണ്.

X
Top