കേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

ബിറ്റ് കോയിന്‍ ഒൻപത് മാസത്തെ ഉയർന്ന വിലയിൽ

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ, ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ 28,584 ഡോളർ നിലവാരത്തിൽ. ആഗോള ക്രിപ്‌റ്റോകറൻസി മാർക്കറ്റ് വ്യാപാരത്തോതും കുത്തനെ ഉയരുകയാണ്.

ബാങ്കിങ് പ്രതിസന്ധിയെ മുന്നിൽ കണ്ടു അതിസമ്പന്നർ വീണ്ടും ബിറ്റ്കോയിനിൻ നിക്ഷേപിച്ചു തുടങ്ങിയിരിക്കുകയാണ് എന്ന് വിശകലനങ്ങൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആറ് മാസത്തിൽ 46 ശതമാനം വർധനവാണ് ബിറ്റ് കോയിനിൽ ഉണ്ടായിരിക്കുന്നത്. ഈ വിലയിലും എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് 65 ശതമാനം ഇടിവിലാണ് ഇപ്പോഴും ബിറ്റ് കോയിൻ വില.

ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വം തുടരുന്നതാണ് ബിറ്റ് കോയിൻ ഉയരുവാൻ കാരണം എന്ന് വിദഗ്ധർ പറയുന്നു.

എന്നാൽ ഇന്ത്യയിൽ വെർച്വൽ കറൻസികളുമായോ ഡിജിറ്റൽ ആസ്തികളുമായോ ബന്ധപ്പെട്ട എല്ലാ ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം ഒരു പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയതിനാൽ ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികൾക്ക് ഇന്ത്യയിൽ ഡിമാൻഡ് കുറയുമെന്ന് കരുതുന്നു.

X
Top