ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

ബിൻമിൻ പവർ സിസ്റ്റംസ് ഐപിഒക്ക് ഒരുങ്ങുന്നു

കേരളം ആസ്ഥാനമായുള്ള പ്രമുഖ സോളാർ കമ്പനി ബിൻമിൻ പവർ സിസ്റ്റംസ് IPO-ക്കു ഒരുങ്ങുന്നു. കമ്പനിയുടെ പ്രൊമോട്ടേഴ്‌സിന്റെ കൈവശമുള്ള 25% ഓഹരികളാണ് ഐ.പി.ഓ വഴി വിൽക്കുക. 2025 ജൂൺ മുതൽ ആയിരിക്കും കമ്പനി ഐ.പി.ഓ നടപടികളിലേക്ക് കടക്കുന്നത്.

ഐ.പി.ഓ യിൽ നിന്നുമുള്ള വരുമാനം  റിസേർച്  ആൻഡ് ഡെവലപ്മെന്റിനും മേക് ഇൻ ഇന്ത്യ പ്രോഗ്രാം വഴി തദ്ദേശീയമായി സോളാർ ടെക്നോളജി വികസിപ്പിക്കുന്നതിനുമായി ഉപയോഗിക്കുമെന്ന് കമ്പനി CFO രത്‌നകുമാർ പറഞ്ഞു. ഐ.പി.ഓ.യിലൂടെ പൊതുജന പങ്കാളിത്തത്തിലൂടെ കൂടുതൽ ജനകീയമായ ഉത്പന്നങ്ങൾ അവതരിപ്പിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്‌ ബിൻമിൻ.

ഇപ്പോൾ തന്നെ ഇന്ത്യയിലെ വമ്പൻ ബ്രാൻഡുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിൻമിൻ ഐ.പി.ഒ.യിലൂടെ തങ്ങളുടെ സേവനങ്ങൾ കൂടുതൽപേരിലേക്ക് എത്തിക്കാനാകുമെന്നാണ് കരുതുന്നത്. ചെറുകിട ഇടത്തരം ബിസിനസ്സുകൾ, ഫാക്ടറികൾ എന്നിവയ്ക്കാകും ബിൻമിന്റെ സേവനം കൂടുതൽ പ്രയോജനപ്പെടുക.

ഓരോ മേഖലയിലെയും വെല്ലുവിളികൾ മനസിലാക്കി അതിനനുസൃതമായ ഉത്പന്നങ്ങളാണ് ബിൻമിൻ നൽകി വരുന്നത്. ഉദാഹരണത്തിന് സ്ഥല പരിമിതിയുള്ള ഐസ് പ്ലാന്റുകൾ പോലെയുള്ള സംരംഭകങ്ങൾക്കു പ്രത്യേകം ഉത്പന്നങ്ങൾ ഡിസൈൻ ചെയ്തതു മൊത്തത്തിൽ വ്യാവസായിക മേഖലയുടെ അംഗീകാരം നേടിയെടുക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

SBI പോലെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായി  ചേർന്ന് ഇത് വേഗത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞതും ജനപ്രീതി ആർജ്ജിച്ചു.

ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കും ആശുപത്രികൾക്കും വേണ്ടി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വലിയ വിലക്കിഴിവിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞു.
ഇൻഡസ്ടറി പാർട്ണർഷിപ്സ് വഴി ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യകൾ കമ്പനി കൈവശമാക്കിയിട്ടുണ്ടെന്നു ബിൻമിൻ സാങ്കേതിക വിഭാഗം തലവൻ ജിജോ റാഫേൽ പറഞ്ഞു.

ഫ്ലെക്സിബിൽ സോളാർ പാനലുകൾ , ആധുനിക ഇൻസ്റ്റാളേഷൻ സാങ്കേതിക വിദ്യ, പുത്തൻ ഡാറ്റാ  ലോഗിങ് സംവിധാനങ്ങൾ, റിയൽ ടൈം പെർഫോമൻസ് മോണിറ്ററിങ് എന്നിവക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രൊജക്റ്റ് മാനേജ്‌മെന്റും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.

“ഈ ഐ പി ഓ വഴി ബിൻമിൻ മൂലധനം സമാഹരിക്കുക മാത്രമല്ല രാജ്യത്തിന്റെ സുസ്ഥിരമായ ഭാവിക്കു എല്ലാവർക്കും സൗരോർജം എന്ന ലക്ഷ്യത്തിലേക്കു മുന്നേറുക കൂടെ ആണ്, ജിജോ കൂട്ടിച്ചേർക്കുന്നു.

X
Top