
ന്യൂഡല്‍ഹി: തീര്‍ഥാടന, ടൂറിസം രംഗത്തും ബിഹാറില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍, കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ ബിഹാറിലെ വിഷ്ണുപാദ ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് ക്ഷേത്ര ഇടനാഴി വികസിപ്പിക്കുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
ബിഹാറിലെ നളന്ദ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനും നളന്ദ സർവകലാശാലയ്ക്കും സഹായം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനുപുറമേ ഒഡിഷയ്ക്ക് ടൂറിസം വികസനത്തിനായി കേന്ദ്രത്തിന്റെ സഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.