അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അറ്റാദായം 92 ശതമാനം ഉയര്‍ത്തി ഭാരതി എയര്‍ടെല്‍

ന്യൂഡല്‍ഹി: ഡിസംബറിലവസാനിച്ച പാദത്തില്‍ അറ്റാദായം 92 ശതമാനം ഉയര്‍ത്തിയിരിക്കയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനി, ഭാരതി എയര്‍ടെല്‍. 1588 കോടി രൂപയാണ് മൂന്നാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 830 കോടി രൂപ കുറിച്ച സ്ഥാപനത്താണിത്.

വരുമാനം 20 ശതമാനം ഉയര്‍ത്തി 35804 കോടി രൂപയാക്കി.ട്രാഫിക് 5.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഡാറ്റ ട്രാഫിക്കിലെ വര്‍ധന 23.7 ശതമാനം.

16 രാജ്യങ്ങളിലെ കണക്കാണിത്. 51.1 കോടി ഉപഭോക്താക്കളാണ് കമ്പനിയ്ക്കുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 5.4 ശതമാനം കൂടുതല്‍.

ഏകീകൃത ഇബിറ്റ 18601 കോടി രൂപ. 25 ശതമാനം വര്‍ധനവ്. ഇബിറ്റ മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 49.9 ശതമാനത്തെ അപേക്ഷിച്ച് 52 ശതമാനമായി. അറ്റാദായവും വരുമാനവും പ്രതീക്ഷിച്ച തോതിലാണ്.

X
Top