രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

സീരീസ് ബി ഫണ്ടിംഗില്‍ 16.5 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഭാന്‍സു

കൊച്ചി: ആഗോള ഗണിത പഠന എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പായ ഭാന്‍സു, എപിക് ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള സീരീസ് ബി ഫണ്ടിംഗില്‍ 16.5 മില്യണ്‍ ഡോളര്‍ സമാഹരിച്ചു.

ഈ നിക്ഷേപത്തിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് ദശലക്ഷം വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചേരാന്‍ ഭാന്‍സുവിനെ സഹായിക്കും.

ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരണത്തിനും അമേരിക്ക, യു.കെ., മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനും നിക്ഷേപം കൂടുതല്‍ സഹായകരമാകും.

ശകുന്തള ദേവിയുടെ ലോക റെക്കോര്‍ഡുകള്‍ തകര്‍ത്ത ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യ കാല്‍ക്കുലേറ്ററായ നീലകണ്ഠ ഭാനു സ്ഥാപിച്ച ഭാന്‍സുവിന് ഇന്ത്യയിലെ മാതാപിതാക്കളില്‍ നിന്നും ഗണിത വിദ്യാര്‍ത്ഥികളില്‍ നിന്നും അളവറ്റ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്.

ഗണിതപഠനം കൂടുതല്‍ സുഗമവും ആസ്വാദ്യകരവുമാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗിച്ച്, ഓരോ വിദ്യാര്‍ത്ഥിയുടെയും വേഗതയ്ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് ഭാന്‍സു പാഠങ്ങള്‍ ഇഷ്ടാനുസൃതമാക്കുന്നു.

ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തുകയും വെല്ലുവിളികള്‍ നേരിടാന്‍ അവരെ സജ്ജമാക്കുകയും ചെയ്യുന്നു.

ഗണിതത്തെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് അതിനെ സംവേദനാത്മകവും ആപേക്ഷികവുമാക്കുകയാണ് ഭാന്‍സു ചെയ്യുന്നത്.

X
Top