Alt Image
കേരളാ ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOGസ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യട്രംപ്–മോദി കൂടിക്കാഴ്ച: ലക്ഷ്യം മിനി വാണിജ്യ കരാർകേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും; വരുമാനം കൂട്ടാനും വിഴിഞ്ഞത്തെ വളർത്താനും പദ്ധതികൾ ഉണ്ടായേക്കുംഇന്ത്യ ചകിരിച്ചോറ് വിറ്റ് നേടിയത് 13,000 കോടി രൂപ; പത്തുവര്‍ഷത്തില്‍ കടല്‍കടന്നത് 50 ലക്ഷം ടണ്‍

ഗതാഗതക്കുരുക്കിൽ ബെംഗളൂരു ഏഷ്യയിൽ ഒന്നാമത്

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്ന് സ്വകാര്യ ഏജൻസിയുടെ പഠനം. 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണമെന്ന് നെതർലൻഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ‘ടോം ടോം’ ട്രാഫിക് ഇൻഡെക്സ് റിപ്പോർട്ടില്‍ വ്യക്തമാക്കി.

ഈ കണക്കു പ്രകാരം നഗരവാസികള്‍ ഒരുവർഷം 132 മണിക്കൂർ അധികമായി ഗതാഗതക്കുരുക്കില്‍പ്പെടുന്നുണ്ട്. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും ഓരോ ദിവസവും കൂടിവരുന്ന ബെംഗളൂരുവിലെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

പൂണെയാണ് രണ്ടാം സ്ഥാനത്ത്. 10 കിലോമീറ്റർ പിന്നിടാൻ 27 മിനിറ്റും 50 സെക്കൻഡും. ഫിലിപ്പീൻസിലെ മനില (27 മിനിറ്റ് 20 സെക്കൻഡ്), തയ്വാനിലെ തായിചുങ് (26 മിനിറ്റ് 50 സെക്കൻഡ്) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു നഗരങ്ങള്‍.

X
Top