വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിനവും താഴ്ച വരിക്കുന്നു. സെന്‍സെക്‌സ് 134.65 പോയിന്റ് അഥവാ 0.22 ശതമാനം താഴ്ന്ന് 61489.50 ലെവലിലും നിഫ്റ്റി 34.50 പോയിന്റ് അഥവാ 0.19 ശതമാനം താഴ്ന്ന് 18294.70 ത്തിലുമാണ് വ്യാപരത്തിലുള്ളത്. മൊത്തം 1537 ഓഹരികള്‍ മുന്നേറി.

1403 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 142 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു. ഒഎന്‍ജിസി,ഹീറോ മോട്ടോകോര്‍പ്പ്, അള്‍ട്രാടെക് സിമന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ ഇന്‍ഷൂറന്‍സ്, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കിയവയാണ്. ഐടിസി, ഗ്രാസിം, സണ്‍ഫാര്‍മ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടിസിഎസ്, കോടക് ബാങ്ക്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവ നഷ്ടം നേരിടുന്നു.

മേഖലകളില്‍ വാഹനം അര ശതമാനം മുന്നേറിയപ്പോള്‍ ലോഹം, വിവര സാങ്കേതിക വിദ്യ എന്നിവ 1 ശതമാനം താഴ്ച വരിച്ചു. യു.എസിലേയും ഇന്ത്യയിലേയും കുറഞ്ഞ റീട്ടെയ്ല്‍ പണപ്പെരുപ്പം, ക്രൂഡ് ഓയില്‍ വിലക്കുറവ് എന്നിവ അനുകൂല ഘടകങ്ങളാണെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്‌സ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

അതുകൊണ്ടുതന്നെ നിഫ്റ്റി റെക്കോര്‍ഡ് ഉയരം കൈവരിക്കാനുള്ള സാധ്യത ഏറെയാണ്. അതേസമയം പ്രതീക്ഷകള്‍ക്കനുസൃതമായി പെരുമാറിയ ചരിത്രവും വിപണിയ്ക്കില്ല.
അടിസ്ഥാനപരമായി മികച്ച, ഉയര്‍ന്ന ഗുണമേന്മയുള്ള സ്റ്റോക്കുകളുടെ ചെറിയ തോതിലുള്ള സമാഹരണമാണ് ഇപ്പോള്‍ ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.

എഫ്‌ഐഐകളുടെ തുടര്‍ച്ചയായ വാങ്ങല്‍ ഈ പ്രവണതയെ പിന്തുണയ്ക്കുന്നു. ലാഭമെടുപ്പിനെ തുടര്‍ന്ന് തിരുത്തല്‍ വരുത്തിയ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പുകളും പരിഗണിക്കാവുന്നതാണ്.

X
Top