
മുംബൈ: നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പിന്നീട് നഷ്ടത്തിലേയ്ക്ക് വീണു. സെന്‍സെക്‌സ് 91.61 പോയിന്റ് അഥവാ 0.15 ശതമാനം താഴ്ന്ന് 60474.81 ലെവലിലും നിഫ്റ്റി 25 പോയിന്റ് അഥവാ 0.14 ശതമാനം താഴ്ന്ന് 17989.60 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 2008 ഓഹരികള്‍ മുന്നേറുമ്പോള്‍ 905 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
87 ഓഹരിവിലകളില്‍ മാറ്റമില്ല. ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഡോ.റെഡ്ഡീസ്, ബജാജ് ഫിന്‍സര്‍വ്,യുപിഎല്‍ എന്നിവ നഷ്ടം വരിച്ചു.
മേഖലകളില്‍ ലോഹം 1 ശതമാനം കരുത്താര്‍ജ്ജിച്ചപ്പോള്‍ ബാങ്കിംഗ് ഉള്‍പ്പടെയുള്ളവയില്‍ വില്‍പന സമ്മര്‍ദ്ദം ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.27 ശതമാനം,0.77 ശതമാനം എന്നിങ്ങനെ ഉയര്‍ന്നിട്ടുണ്ട്.വെള്ളിയാഴ്ച നഷ്ടപ്പെടുത്തിയ 320 പോയിന്റിലെ 207 പോയിന്റ് നിഫ്റ്റി തിങ്കളാഴ്ച തിരിച്ചുപിടിച്ചു, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.
കോവിഡ് ഭീതിയാണ് കഴിഞ്ഞയാഴ്ച വിപണിയെ ബാധിച്ചത്. ഭയം അകന്നതോടെ നിക്ഷേപകര്‍ തിരിച്ചെത്തി.2022 അസ്ഥിരമായ ഒരു അവസാനത്തിലേക്ക് നീങ്ങുന്നതായി തോന്നുന്നു.
അതേസമയം മികച്ച മൂന്നാം പാദ ഫലങ്ങളും ബജറ്റ് പ്രതീക്ഷകളും പുതുവത്സരത്തെ വരവേല്‍ക്കും. ബാങ്കിംഗ്, ക്യാപിറ്റല്‍ ഗുഡ്സ് ഫലങ്ങള്‍ മികച്ചതാകാനാണ് സാധ്യത. ക്രെഡിറ്റ് വളര്‍ച്ചയും കാപെക്‌സുമാണ് കാരണം.
ബാങ്കിംഗ് മേജര്‍മാര്‍ക്ക് മുന്നേറാനുള്ള കഴിവുണ്ട്.ക്യു 3 ഫലങ്ങളേക്കാള്‍ മാനേജ്‌മെന്റില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തെയാണ് ഐടിയില്‍ നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.