
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 17.15 പോയിന്റ് അഥവാ 0.03 ശതമാനം താഴ്ന്ന് 60,910.28 ലെവലിലും നിഫ്റ്റി 9.80 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 18122.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
ടൈറ്റന്‍,മഹീന്ദ്ര ആന്റ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, മാരുതി സുസുക്കി,യുപിഎല്‍ എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഭാരതി എയര്‍ടെല്‍,അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് നഷ്ടം നേരിട്ടത്.മേഖലകളില്‍ നിഫ്റ്റി ഫാര്‍മ അരശതമാനം പൊഴിക്കുകയും വാഹനം 0.6 ശതമാനം മെച്ചപ്പെടുകയും ചെയ്തു.
ഊര്‍ജ്ജം 0.3 ശതമാനമാണ് നേടിയത്. ബിഎസ്ഇ മിഡ്ക്യാപ് 0.2 ശതമാനവും സ്‌മോള്‍ക്യാപ് 0.4 ശതമാനം കരുത്താര്‍ജ്ജിച്ചു.