ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 241.24 പോയിന്റ് അഥവാ 0.42 ശതമാനം ഉയര്‍ന്ന് 57,386.46 ലും നിഫ്റ്റി 66.70 പോയിന്റ് 0.39 ശതമാനം ഉയര്‍ന്ന് 17083 ലെവലിലും വ്യാപാരം തുടരുന്നു. മൊത്തം 1705 ഓഹരികള്‍ മുന്നേറുമ്പോള്‍ 1413 ഓഹരികളാണ് താഴ്ചവരിക്കുന്നത്.

116 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ബിഎസ്ഇയില്‍ വാഹനം, കാപിറ്റല്‍ ഗുഡ്‌സ്, ലോഹം, റിയാലിറ്റി എന്നീ മേഖലകള്‍ നഷ്ടം വരിച്ചപ്പോള്‍ എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, ഐടി, ഊര്‍ജ്ജം, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ നേട്ടത്തിലായി. എണ്ണയും വാതകവും 1.73 ശതമാനമാണ് ഉയര്‍ന്നത്.

ബിഎസ്ഇ മിഡ് ക്യാപ്പ് നേരിയ ഉയര്‍ച്ച നേടിയപ്പോള്‍ സ്‌മോള്‍ക്യാപ്പ് അര ശതമാനം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. റിലയന്‍സ്, പവര്‍ഗ്രിഡ്,ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്, ഐടിസി,ഡോ.റെഡ്ഡി, വിപ്രോ,എച്ച്‌സിഎല്‍, നെസ്ലെഇന്ത്യ, ഇന്‍ഫോസിസ്, ബജാജ്ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, അള്‍ട്രാസിമന്റ്, ടിസിഎസ്, ഏഷ്യന്‍ പെയ്ന്റ്, എന്‍ടിപിസി,ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്റ് മഹീന്ദ്ര,എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളാണ് മികച്ച പ്രകടനം നടത്തുന്നത്. അതേസമയം സണ്‍ഫാര്‍മ, മാരുതി, എസ്ബിഐഇന്‍ഷൂറന്‍സ്,എല്‍ടി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കോടക്ബാങ്ക്,ടൈറ്റന്‍,ടാറ്റ സ്റ്റീല്‍ എന്നിവ പിന്‍വലിയുന്നു.

X
Top