ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

നേരിയ തോതില്‍ ഉയര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബജറ്റിന് മുന്നോടിയായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 49.49 പോയിന്റ് അഥവാ 0.08 ശതമാനം നേട്ടത്തില്‍ 59,549.90 ലെവലിലും നിഫ്റ്റി 13.20 പോയിന്റ് അഥവാ 0.07 ശതമാനം നേട്ടത്തില്‍ 17,662.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2368 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1026 എണ്ണമാണ് തിരിച്ചടി നേരിട്ടത്.

131 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര, എസ്ബിഐ, അള്‍ട്രാടെക് സിമന്റ്, അദാനി പോര്‍ട്ട്‌സ്, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കിയവ. ബജാജ് ഫിനാന്‍സ്, ടിസിഎസ്,ടെക് മഹീന്ദ്ര,ബ്രിട്ടാനിയ,സണ്‍ ഫാര്‍മ താഴ്ച വരിച്ചു.

മേഖലകളില്‍ ഐടി,ഫാര്‍മ,ഓയില്‍ ആന്റ് ഗ്യാസൊഴികയെള്ളവ നേട്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.4ശതമാനം 2.2 ശതമാനം എന്നിങ്ങനെയാണ് ഉയര്‍ച്ച കൈവരിച്ചത്. കനത്ത മൂല്യനിര്‍ണ്ണയമാണ് പ്രകടനത്തെ ബാധിക്കുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് തലവന്‍, വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

എമേര്‍ജിംഗ് വിപണികളില്‍ ഏറ്റവും മൂല്യം ഇന്ത്യന്‍ വിപണിയ്ക്കാണ്. മൂല്യവര്‍ധന ശക്തമായതിനെ തുടര്‍ന്ന് നിലവില്‍ വാള്‍സ്്ട്രീറ്റിനൊപ്പമാണ് വിപണിയുള്ളത്. അദാനി സംഭവം സ്ഥിതി വഷളാക്കി.

ബജറ്റും ഫെഡ് റിസര്‍വിന്റെ പണനയവും വരും ദിവസങ്ങളില്‍ ഗതി നിര്‍ണ്ണയിക്കും.

X
Top