
മുംബൈ: കനത്ത നഷ്ടത്തില്‍ നിന്നും കരകയറിയ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ താഴ്ച വരിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 103.90 പോയിന്റ് അഥവാ 0.17 ശതമാനം താഴ്ന്ന് 61702.29 ലെവലിലും നിഫ്റ്റി 35.20 പോയിന്റ് അഥവാ 0.19 ശതമാനം താഴ്ന്ന് 18,385.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 1646 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1780 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
126 എണ്ണത്തിന്റെ വിലകളില്‍ മാറ്റമുണ്ടായില്ല. എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, യുപിഎല്‍,ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. അദാനി എന്റര്‍പ്രൈസസ്, ടിസിഎസ്,റിലയന്‍സ്,ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നേട്ടമുണ്ടാക്കുകയും ചെയ്തു.
ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ആഗോള വിപണികളെ ഞെട്ടിച്ചുകൊണ്ട് 10 വര്‍ഷ ബോണ്ട് യീല്‍ഡ്, ഉയര്‍ന്ന ബാന്‍ഡ് പരിധി 50 ബിപിഎസായി ബാങ്ക് ഓഫ് ജപ്പാന്‍ ഉയര്‍ത്തിയിരുന്നു. തികച്ചും അപ്രതീക്ഷിതമായ നീക്കം കര്‍ശനമായ പണനയത്തിലേയ്ക്കുള്ള ചുവടുവെപ്പാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.
ഇതോടെ ഏഷ്യന്‍ വിപണികള്‍ കൂപ്പുകുത്തി. വ്യാഴാഴ്ച പുറത്തുവരുന്ന യു.എസ് ജിഡിപി കണക്കുകകള്‍ യുഎസ് സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം നല്‍കും.