
മുംബൈ: നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പിന്നീട് നഷ്ടത്തിലേയ്ക്ക് വീണു.ബിഎസ്ഇ സെന്‍സെക്‌സ്,136.46 പോയിന്റ് അഥവാ 0.22 ശതമാനം ഇടിവ് നേരിട്ട് 61554.05 ലെവലിലും 41.05 പോയിന്റ് അഥവാ 0.22 ശതമാനം ഇടിവ് നേരിട്ട് നിഫ്റ്റി50 18,356.20 ത്തിലും വ്യാപാരം തുടരുന്നു.മൊത്തം 1171 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 1762 ഓഹരികളാണ് മുന്നേറുന്നത്.
137 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍,ഒഎന്‍ജിസി, ലാര്‍സണ്‍ ആന്റ് ടൂബ്രോ, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികളാണ് നിഫ്റ്റയില്‍ കനത്ത നഷ്ടം നേരിട്ടവ. ഡിവിസ് ലാബ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍,ഹിന്‍ഡാല്‍കോ,യുപിഎല്‍,എച്ച്ഡിഎഫ്‌സി ലൈഫ്,എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര,സണ്‍ഫാര്‍മ,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ്, വിപ്രോ എന്നിവ മുന്നേറുന്നു.
പൊതുമേഖല ബാങ്ക്, ഫാര്‍മ, റിയാലിറ്റി എന്നിവയില്‍ വാങ്ങല്‍ ദൃശ്യമാകുമ്പോള്‍ എഫ്എംസിജി,എനര്‍ജി, വാഹനം എന്നിവ വില്‍പനസമ്മര്‍ദ്ദത്തിന് അടിപ്പെട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.20 ശതമാനം നേട്ടത്തിലാണുള്ളത്. ഇടിവില്‍ വാങ്ങുക എന്ന തന്ത്രം ഫലവത്തായതിന്റെ സൂചനയാണ് ചൊവ്വാഴ്ചയിലെ വിപണി നേട്ടമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.
അതേസമയം ഇനിയുള്ള ദിവസങ്ങള്‍ ശുഭകരമല്ല. യു.എസ്,കൊറിയ, ബ്രസീല്‍,ചൈന എന്നിവിടങ്ങളിലെ കോവിഡ് കേസുകള്‍ നിക്ഷേപകരുടെ മനോനിലയില്‍ സ്വാധീനം ചെലുത്തും. മാത്രമല്ല, വിപണിയെ ഉയര്‍ത്താന്‍ തക്കതായ ഘടകങ്ങളൊന്നും നിലവിലില്ല.