വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു; ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലഇന്ത്യയുടെ സ്വർണ്ണ ആവശ്യകതയിൽ കുതിപ്പ്നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയും

ഹൈ എനർജി സ്കാനിംഗ് സംവിധാനങ്ങളുടെ നിർമ്മാണം; സ്മിത്ത്സ് ഡിറ്റക്ഷനുമായി ധാരണാപത്രം ഒപ്പുവച്ച് ബിഇഎൽ

മുംബൈ: ഇന്ത്യൻ വിപണിയിൽ അത്യാധുനിക, ഉയർന്ന ഊർജ സ്‌കാനിംഗ് സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി സ്മിത്ത്‌സ് ഡിറ്റക്ഷനുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചതായി പ്രഖ്യാപിച്ച് പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (BEL).

പ്രോജക്റ്റുകളുടെ പ്രാദേശികവൽക്കരണത്തെ പിന്തുണയ്കുന്നതിനായി വിപണിയിലെ ഫ്രണ്ട് എൻഡ് ആവശ്യകതകൾ ബിഇഎൽ കൈകാര്യം ചെയ്യും. അതേസമയം പ്രോജക്റ്റിനായി സ്മിത്ത്സ് ഡിറ്റക്ഷൻ അതിന്റെ വൈദഗ്ധ്യവും സ്ക്രീനിംഗ് സാങ്കേതികവിദ്യയും നൽകും. ധാരണാപത്രത്തിന് അഞ്ച് വർഷത്തെ കാലാവധിയാണ് ഉള്ളത്.

പ്രതിരോധമാണ് കമ്പനിയുടെ മുഖ്യഘടകമെങ്കിലും ആഭ്യന്തര സുരക്ഷ, നെറ്റ്‌വർക്ക്, സൈബർ സുരക്ഷ തുടങ്ങിയ അനുബന്ധ മേഖലകളിലെ അവസരങ്ങൾ ബിഇഎൽ തുടർച്ചയായി പ്രയോജനപ്പെടുത്തുന്നുണ്ട്.

സ്മിത്ത്‌സ് ഡിറ്റക്ഷനുമായുള്ള ഈ കൂട്ടുകെട്ടിലൂടെ ഉയർന്ന ഊർജ സ്‌കാനിംഗ് സംവിധാനങ്ങൾക്കായിയുള്ള വളർന്നുവരുന്ന വിപണിയിൽ ബിഇഎൽ ശ്രദ്ധ കേന്ദ്രികരിക്കും. കൂടാതെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ധാരണാപത്രം രണ്ട് കമ്പനികളുടെയും സാങ്കേതിക കഴിവുകൾ ഉപയോഗപ്പെടുത്തും.

X
Top