കേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

25 മില്യൺ ഡോളർ സമാഹരിച്ച് ബാറ്ററി സ്വാപ്പിംഗ് സ്റ്റാർട്ടപ്പായ ബാറ്ററി സ്മാർട്ട്

മുംബൈ: ബ്ലൂം വെഞ്ചേഴ്‌സ്, ഓറിയോസ് വെഞ്ച്വേഴ്‌സ് എന്നിവയുടെ പങ്കാളിത്തത്തോടെ ടൈഗർ ഗ്ലോബലിന്റെ നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിൽ 25 മില്യൺ ഡോളർ സമാഹരിച്ചതായി ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററി സ്വാപ്പിംഗ് സ്റ്റാർട്ടപ്പായ ബാറ്ററി സ്മാർട്ട് അറിയിച്ചു. ഇതോടെ ഇവി നിർമ്മാതാക്കളായ എതർ എനർജി, ഒല ഇലക്ട്രിക്ക് എന്നിവയ്ക്ക് ശേഷം ടൈഗർ ഗ്ലോബലിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ഇവി സ്റ്റാർട്ടപ്പായി ഇത് മാറി. 2021 നവംബറിൽ ബ്ലൂം വെഞ്ചേഴ്‌സ്, ഓറിയോസ് വെഞ്ചേഴ്‌സ് എന്നിവയിൽ നിന്നും മറ്റുള്ളവയിൽ നിന്നും ബാറ്ററി സ്‌മാർട്ട് അവസാനമായി 7 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

പുതിയ ഫണ്ടുകൾ പുതിയ പ്രദേശങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും, തങ്ങളുടെ സാങ്കേതികവിദ്യ ശക്തിപ്പെടുത്തുന്നതിനും സ്കെയിലിംഗ് പ്രവർത്തനങ്ങൾ തുടരുന്നതിനും ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ ബാറ്ററി-ആസ്-എ-സർവീസ് അല്ലെങ്കിൽ ബാറ്ററി-സ്വാപ്പിംഗ് മോഡൽ, അന്തിമ ഉപയോക്താവിൽ നിന്ന് ബാറ്ററിയുടെ ഉടമസ്ഥാവകാശം എടുത്തുകൊണ്ട് ഇവി സ്വീകരിക്കുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു.

ഗുരുഗ്രാം ആസ്ഥാനമായുള്ള സൺ മൊബിലിറ്റിയും ഇവി നിർമ്മാതാക്കളായ ബൗൺസും ബാറ്ററി സ്വാപ്പിംഗ് ബിസിനസിലെ മറ്റ് രണ്ട് വലിയ കമ്പനികളാണ്.

X
Top