വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ബാർബിക്യൂ-നേഷന്റെ ലാഭം ഇരട്ടിയിലധികം വർധിച്ചു

മുംബൈ: ഇന്ത്യൻ റെസ്റ്റോറന്റ് ശൃംഖലയായ ബാർബിക്യൂ-നേഷൻ ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ രണ്ടാം പാദത്തിലെ ലാഭം ഇരട്ടിയിലധികമായി വർധിച്ചു. 2022 സെപ്തംബർ 30 ന് അവസാനിച്ച മൂന്ന് മാസങ്ങളിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 143% ഉയർന്ന് 70.9 ദശലക്ഷം ഇന്ത്യൻ രൂപയായി.

ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 29.2 ദശലക്ഷം രൂപയായിരുന്നെന് കമ്പനിയുടെ എക്സ്ചേഞ്ച് ഫയലിംഗ് കാണിക്കുന്നു. സമാനമായി പ്രസ്തുത പാദത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 40.3% ഉയർന്ന് 3.10 ബില്യൺ രൂപയായി.

ഡൈൻ-ഇൻ ബിസിനസ്സിലെ പുരോഗതിയും ടോസ്‌കാനോയുടെയും ബാർക്യുവിന്റെയും അന്താരാഷ്ട്ര ബിസിനസുകളുടെ മികച്ച പ്രകടനവും വളർച്ചയെ പിന്തുണച്ചതായി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ അഗർവാൾ പ്രസ്താവനയിൽ പറഞ്ഞു. “ഓവർ ദ ടേബിൾ” ലൈവ് ബാർബിക്യൂ ഗ്രില്ലുകൾക്ക് പേരുകേട്ട കമ്പനി അടുത്തിടെ ഇറ്റാലിയൻ റെസ്റ്റോറന്റ് ശൃംഖലയായ ടോസ്കാനോയെ സ്വന്തമാക്കിയിരുന്നു.

ഒരു ഇന്ത്യൻ ഫുഡ് സർവീസ് കമ്പനിയാണ് ബാർബിക്യൂ-നേഷൻ ഹോസ്പിറ്റാലിറ്റി ലിമിറ്റഡ്. ഇത് പ്രാഥമികമായി ഇന്ത്യയിൽ കാഷ്വൽ ഡൈനിംഗ് റെസ്റ്റോറന്റ് ശൃംഖലയുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു.

X
Top