വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ കുറച്ച് ബാങ്കുകൾ

പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ യോഗം ആരംഭിച്ചു. പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് സൂചന. റിസർവ് ബാങ്കിന്റെ പണനയം പുറത്തു വരുന്നതിന് മുൻപ് രാജ്യത്തെ നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്.

എച്ച്‌ഡി‌എഫ്‌സി ബാങ്ക്, യെസ് ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക് കുറച്ചത്. ഇത് സാധാരണ നിക്ഷേപകരെയും മുതിർന്ന പൗരന്മാരെയും സാരമായി ബാധിക്കും.

എച്ച്‌ഡി‌എഫ്‌സി ബാങ്ക് തങ്ങളുടെ പ്രത്യേകസ്‌ സ്ഥിര നിക്ഷേപ പദ്ധതി അവസാനിപ്പിച്ചിട്ടുണ്ട്. കൂടാതെ ഏപ്രിൽ 1 മുതൽ പുതുക്കിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പ്രഖ്യാപിക്കുകയും ചെയ്തു.

യെസ് ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നിവ തിരഞ്ഞെടുത്ത കാലാവധികളിലുള്ള നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ അറിയാം.

എച്ച്‌ഡി‌എഫ്‌സി ബാങ്ക്
ഒരാഴ്ച മുതൽ 10 വര്ഷം വരെ കാലാവധിയുള്ള 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് എച്ച്‌ഡി‌എഫ്‌സി ബാങ്ക് 3% മുതൽ 7.25% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 10 മാസം മുതൽ 21 മാസത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.25% പലിശ നൽകും.

പുതിയ നിരക്കുകൾ 2025 ഏപ്രിൽ 1 മുതൽ ബാധകമാകും. മുതിർന്ന പൗരന്മാർക്ക്, ഒരാഴ്ച മുതൽ 10 വര്ഷം വരെ കാലാവധിയുള്ള 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് എച്ച്‌ഡി‌എഫ്‌സി ബാങ്ക് 3.5% മുതൽ 7.75% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 10 മാസം മുതൽ 21 മാസത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.75% പലിശ നൽകും.

യെസ് ബാങ്ക്
യെസ് ബാങ്ക് തിരഞ്ഞെടുത്ത കാലാവധികളിലുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകളിൽ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയിട്ടുണ്ട്.

ഒരാഴ്ച മുതൽ 10 വര്ഷം വരെ കാലാവധിയുള്ള 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.25% മുതൽ 7.75% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, ഒരു വര്ഷം മുതൽ രണ്ട് വര്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

മുതിർന്ന പൗരന്മാർക്ക്, 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3.75% മുതൽ 8.25% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, മുമ്പ് ഇത് 3.75% മുതൽ 8.50% വരെയായിരുന്നു.

പഞ്ചാബ് & സിന്ധ് ബാങ്ക്
പ്രത്യേക സ്ഥിര നിക്ഷേപ പലിശ നിരക്ക് ബാങ്ക് കുറച്ചിട്ടുണ്ട്. 77.2%, 7.45% പലിശ നൽകിയിരുന്ന 333 ദിവസത്തെയും 555 ദിവസത്തെയും കാലാവധിയുള്ള നിക്ഷേപങ്ങൾ നിർത്തലാക്കി, 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ 20 ബേസിസ് പോയിന്റുകൾ കുറച്ചു.

X
Top