ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

നിക്ഷേപ സമാഹരണത്തിൽ ബാങ്കുകൾ വലയുന്നു

കൊച്ചി: ഓഹരി, കമ്പോള ഉത്പന്ന വിപണികളിൽ നിന്ന് മികച്ച വരുമാനം ലഭിക്കുന്നതിനാൽ ബാങ്കുകളുടെ(Banks) നിക്ഷേപ സമാഹരണം താളം തെറ്റുന്നു.

സ്ഥിര നിക്ഷേപങ്ങൾക്ക്(Fixed Deposits) ആകർഷകമായ പലിശ(Interest) വാഗ്ദാനം ചെയ്തിട്ടും ചെറുകിട നിക്ഷേപകർ വലിയ താത്പര്യം കാണിക്കാത്തതാണ് ബാങ്കുകളെ വലയ്ക്കുന്നത്.

വിപണിയിൽ വായ്പാ ആവശ്യം ഗണ്യമായി കൂടുന്നതിനാൽ നിക്ഷേപ സമാഹരണം ഉൗർജിതമാക്കുന്നതിന് പുതിയ തന്ത്രങ്ങൾ പയറ്റാനാണ് ബാങ്കുകൾ ഒരുങ്ങുന്നത്. നിക്ഷേപ സമാഹരണത്തിൽ ദൃശ്യമാകുന്ന തളർച്ച റിസർവ് ബാങ്കിനും ധനമന്ത്രാലയത്തിനും ആശങ്ക സൃഷ്‌ടിക്കുന്നു.

അതേസമയം ഹ്രസ്വകാല സ്ക്കീമുകളും ബൾക്ക് ഡെപ്പോസിറ്റുകളും ആകർഷിച്ച് ഇപ്പോഴത്തെ സാഹചര്യം മറികടക്കാനാണ് ബാങ്കുകളുടെ ശ്രമം.

എന്നാൽ ഇത്തരം നീക്കങ്ങൾ ബാങ്കുകളുടെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്ന് റിസർവ് ബാങ്ക് ചെയർമാൻ ശക്തികാന്ത് ദാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മൂന്ന് വർഷത്തിനിടെ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റ പാതയിലേക്ക് നീങ്ങിയതോടെ ബാങ്ക് നിക്ഷേപകരിൽ നല്ലൊരു പങ്കും സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാൻ തുടങ്ങി.

മ്യൂച്വൽ ഫണ്ടുകൾ, സിസ്‌റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പദ്ധതികൾ(എസ്.ഐ.പി), കടപ്പത്രങ്ങൾ, സ്വർണം തുടങ്ങിയ മേഖലകൾ പത്ത് മുതൽ ഇരുപത് ശതമാനം വരെ വരുമാനം നൽകുന്നതാണ് ബാങ്ക് നിക്ഷേപങ്ങൾക്ക് പ്രിയം കുറയ്‌ക്കുന്നത്.

ആകർഷകമായ പദ്ധതികളുമായി സ്വകാര്യ ബാങ്കുകൾ
ചെറുകിട ഉപഭോക്താക്കളിൽ നിന്ന് സ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കാൻ പരമാവധി ആനുകൂല്യങ്ങൾ നൽകാൻ സ്വകാര്യ ബാങ്കുകൾ ഒരുങ്ങുന്നു.

ഇതിനായി വ്യക്തിഗത ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്ന ആകർഷകമായ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് പാർട്ട് ടൈം ചെയർമാൻ അതാനു ചക്രബർത്തി പറഞ്ഞു.

നിലവിൽ പല ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് ഒൻപത് ശതമാനത്തിനടുത്ത് പലിശയാണ് ദീർഘ കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നത്.

സ്മാൾ ഫിനാൻസ് ബാങ്കുകളാണ് നിലവിൽ ഏറ്റവും ഉയർന്ന പലിശ നൽകുന്നത്.

X
Top