
മുംബൈ: ലോക്കര്‍ കരാറുകള്‍ ഒപ്പിടാനുള്ള അവസാന തീയതി വെള്ളിയാഴ്ചയായതിനാല്‍ ബാങ്കുകള്‍ ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് അഭ്യര്‍ത്ഥന അയച്ചു. അതേസമയം ഏകീകൃത നടപടികളുടെ അഭാവം പ്രക്രിയ സങ്കീര്‍ണ്ണമാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല ബാങ്ക് ശാഖകളിലും കരാറുകള്‍ ഒപ്പിടുന്നതിന് ആവശ്യമായ രേഖകള്‍ ഇല്ല.
ഒരേ സംസ്ഥാനത്തെയും ശാഖകള്‍ തമ്മില്‍ സ്റ്റാമ്പ് ഡ്യൂട്ടി വ്യത്യാസമാണ്. ചില പൊതുമേഖലാ ബാങ്ക് ശാഖകള്‍ 100 രൂപ സ്റ്റാമ്പ് ഡ്യൂട്ടി സ്വീകരിക്കുമ്പോള്‍ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ ശാഖകള്‍ 500 രൂപ സ്റ്റാമ്പ് പേപ്പര്‍ ആവശ്യപ്പെടുന്നു. 2023 ജൂണ്‍ അവസാനത്തോടെ 50 ശതമാനം വാടകക്കാര്‍ പുതുക്കിയ കരാറില്‍ ഒപ്പിടണമെന്നാണ് നിര്‍ദ്ദേശം.
മുമ്പ് കരാറുകളില്‍ ഒപ്പിട്ട ഉപഭോക്താക്കള്‍ അവരുടെ നിലവിലുള്ള കരാറുകളുടെ സപ്ലിമെന്റുകളില്‍ ഒപ്പിടേണ്ടതുണ്ട്. 2023ജനുവരിയോടെ ഉപഭോക്താക്കളെ പുതിയ കരാറുകളില്‍ ഒപ്പുവപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 2021 ലെ സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഇത്.
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ തയ്യാറാക്കിയ മോഡല്‍ കരാര്‍ പുനരവലോകനം നടത്താന്‍ റിസര്‍വ് ബാങ്ക് പിന്നീട് ആവശ്യപ്പെട്ടു. സമയപരിധി 2023 ഡിസംബര്‍ വരെ നീട്ടി.