ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ബിസിനസ് ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് ബന്ധൻ ബാങ്ക്

മുംബൈ: ബാങ്കിംഗ് ബിസിനസ് ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് ബന്ധൻ ബാങ്ക്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബാങ്കിംഗ് ബിസിനസ്സ് 4 ട്രില്യൺ രൂപയിലേക്ക് ഇരട്ടിയാക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ബാങ്കിന്റെ സ്ഥാപകൻ ചന്ദ്ര ശേഖർ ഘോഷ് പറഞ്ഞു.

ഇപ്പോൾ ബാങ്കിന്റെ പാൻ-ഇന്ത്യ ബിസിനസ്സ് 2 ട്രില്യൺ രൂപയിലധികമാണ്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ സാന്നിധ്യമുള്ള ബാങ്ക്, നിലവിൽ ഗുജറാത്തിലേത് ഉൾപ്പെടെ പടിഞ്ഞാറൻ, തെക്കൻ സംസ്ഥാനങ്ങളിൽ അവരുടെ സാന്നിധ്യം വർധിപ്പിക്കുകയാണ്. ഈ പ്രക്രിയയുടെ ഭാഗമായി 2025 അവസാനത്തോടെ ഉപഭോക്തൃ അടിത്തറ 2.83 കോടിയിൽ നിന്ന് 4 കോടിയിലേക്ക് വിപുലീകരിക്കാൻ ബാങ്ക് ഉദ്ദേശിക്കുന്നു.

രാജ്യത്തെ 5,600-ലധികം ശാഖകളിലൂടെ ബന്ധൻ ബാങ്ക് ഇതുവരെ 96,331 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. കൊൽക്കത്ത ആസ്ഥാനമായ ബാങ്ക് മികച്ച ഉപഭോക്തൃ സേവനത്തിനായി ഡിജിറ്റൽ തന്ത്രത്തിന് മുൻതൂക്കം നൽകുന്നു. അതിന്റെ ഇന്ത്യയിലുടനീളമുള്ള എല്ലാ ശാഖകളിലൂടെയും പ്രതിദിനം 7.5 ലക്ഷം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നുണ്ടെന്ന് ബാങ്ക് അവകാശപ്പെടുന്നു.

X
Top