എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

4,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങാന്‍ ബജാജ്

ജാജ് ഓട്ടോ 4,000 കോടി രൂപയുടെ ഓഹരികൾ തിരിച്ചുവാങ്ങുന്നു. ഇതിനായി ബോര്‍ഡ് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ഫെബ്രുവരി 29 വരെയാണ് ഇതിനുള്ള അവസരം.

ഷെയറൊന്നിന് 10,000 രൂപയുടെ പ്രീമിയം വിലയിട്ടാണ് 4,000 കോടി രൂപയുടെ വന്‍തോതിലുള്ള തിരിച്ചുവാങ്ങലിന് കമ്പനി പച്ചക്കൊടി കാട്ടിയത്. ജനുവരി 8 ലെ അവസാന ക്ലോസിങ് വിലയേക്കാള്‍ 43% പ്രീമിയം നിരക്കിലാണ് ഓഹരികളുടെ തിരിച്ചുവാങ്ങല്‍.

ബജാജ് ഓട്ടോയുടെ ഔട്ട്‌സ്റ്റാന്‍ഡിങ് ഓഹരികളുടെ 1.41 ശതമാനത്തിന് തുല്യമായ 40 ലക്ഷം ഓഹരികള്‍ ടെന്‍ഡര്‍ റൂട്ടിലൂടെ തിരികെ വാങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിനായി ഒരു ബൈബാക്ക് കമ്മിറ്റിയെയും കമ്പനി നിയോഗിച്ചിട്ടുണ്ട്.

2022 ജൂലൈയിലും ബജാജ് ഓട്ടോ ഓഹരികള്‍ തിരിച്ചുവാങ്ങിയിരുന്നു. അന്ന് പ്രതിഓഹരിക്ക് 4,600 രൂപ വിലയിട്ട് 2,500 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചുവാങ്ങിയത്.

X
Top