
മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2210.44 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം അധികമാണ്.
വരുമാനം 10 ശതമാനം ഉയര്‍ന്ന് 13133.35 കോടി രൂപയായി. 1.11 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വില്‍പന നടത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1 ശതമാനം കൂടുതല്‍.
ഇരുചക്രവാഹന വില്‍പന 9.49 ലക്ഷം യൂണിറ്റില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ വാണിജ്യവാഹന വില്‍പന 7 ശതമാനം ഉയര്‍ന്ന് 1.62 ലക്ഷം യൂണിറ്റുകളായി. ആഭ്യന്തര വില്‍പന 6.35 ലക്ഷം യൂണിറ്റുകള്‍.
ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം ഇടിഞ്ഞു. അതേസമയം കയറ്റുമതി 16 ശതമാനം ഉയര്‍ന്ന് 4.76 ലക്ഷം യൂണിറ്റുകളായിട്ടുണ്ട്. സ്റ്റാന്റലോണ്‍ എബിറ്റ 2482 കോടി രൂപയും ഇബിറ്റ മാര്‍ജിന്‍ 19.7 ശതമാനവുമാണ്. എബിറ്റ മാര്‍ജിനില്‍ 50 ബേസിസ് പോയിന്റിന്റെ ഇടിവുണ്ടായി.