യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് (യൂണിറ്റി ബാങ്ക്) തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. 2023 ഒക്‌ടോബർ 9 മുതൽ പ്രാബല്യത്തിൽ വന്ന ₹2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണ്.
1001 ദിവസത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർക്കായി 9.50 ശതമാനം പലിശ നിരക്കും, പൊതു നിക്ഷേപകർക്കായി 9.00 ശതമാനം പലിശ നിരക്കുമാണ് യൂണിറ്റ് ബാങ്ക് നല്കുന്നത്.
181 – 201, 501 ദിവസങ്ങളുടെയും കാലാവധിക്കായി, യൂണിറ്റി ബാങ്ക് 9.25% പലിശ നിരക്ക് മുതിർന്ന പൗരന്മാർക്കും 8.75% പി.എ. പൊതു നിക്ഷേപകർക്കും വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡ സ്ഥിരനിക്ഷേപ നിരക്കുകളുടെ പലിശ നിരക്ക് 3 വർഷം വരെ വിവിധ കാലയളവുകളിലായി 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) വരെ വർദ്ധിപ്പിച്ചു.
2023 ഒക്‌ടോബർ 9 മുതൽ പ്രാബല്യത്തിൽ വന്ന 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒക്ടോബർ 6ന് പ്രഖ്യാപിച്ച പോളിസിയിൽ തുടർച്ചയായി നാലാം തവണയും പലിശ നിരക്കിൽ മാറ്റമില്ല. 2023 ഫെബ്രുവരി മുതൽ ബെഞ്ച്മാർക്ക് റിപ്പോ നിരക്ക് 6.50 ശതമാനമാണ്.