ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

4 മില്യൺ ഡോളർ സമാഹരിച്ച് ബി2സി സ്റ്റാർട്ടപ്പായ സോളാർസ്‌ക്വയർ

ബെംഗളൂരു: പ്രാരംഭ ഘട്ട വെഞ്ച്വർ നിക്ഷേപ സ്ഥാപനമായ ഗുഡ് ക്യാപിറ്റലിന്റെ നേതൃത്വത്തിൽ 4 മില്യൺ ഡോളർ സമാഹരിച്ച് ബിസിനസ് ടു കൺസ്യൂമർ (B2C) സോളാർ ഉൽപ്പന്ന സ്റ്റാർട്ടപ്പായ സോളാർസ്‌ക്വയർ. യുഎസ് ആസ്ഥാനമായുള്ള ലോവർകാർബൺ ക്യാപിറ്റൽ, സിംഗപ്പൂർ ആസ്ഥാനമായുള്ള സിംഫണി ഏഷ്യ, സീറോദ സഹസ്ഥാപകൻ നിതിൻ കാമത്തിന്റെ റെയിൻമാറ്റർ എന്നിവയും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു. കൂടാതെ, അർബൻ ലാഡറിന്റെ സിഇഒ ആശിഷ് ഗോയൽ, നോബ്രോക്കറിന്റെ സഹസ്ഥാപകരായ അമിത് കുമാർ അഗർവാൾ, അഖിൽ ഗുപ്ത, സൗരഭ് ഗാർഗ്, ഒയോയിലെ ഗ്ലോബൽ ചീഫ് സ്ട്രാറ്റജി ഓഫീസർ മനീന്ദർ ഗുലാത്തി തുടങ്ങിയ ഏഞ്ചൽ നിക്ഷേപകരും ഈ റൗണ്ടിൽ പങ്കെടുത്തു.

ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും പുതിയ മൂലധനം പ്രയോജനപ്പെടുത്താൻ സോളാർ സ്‌ക്വയർ പദ്ധതിയിടുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് അവരുടെ സോളറിന്റെ പ്രകടനം തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു ആപ്പ് ഉൾപ്പെടെ, സ്കെയിൽ വർദ്ധിപ്പിക്കുന്നതിന് ഒരു സാങ്കേതിക ശേഖരം നിർമ്മിക്കാൻ സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു. നീരജ് ജെയിൻ, നിഖിൽ നഹർ എന്നിവർ ചേർന്ന് 2015-ൽ സ്ഥാപിച്ച കമ്പനിയാണ് സോളാർ സ്‌ക്വയർ. ബിസിനസ്-ടു-ബിസിനസ് (B2B) വാണിജ്യ സോളാർ കമ്പനിയായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 100 കോടിയുടെ വാർഷിക ടോപ്പ് ലൈനുള്ള കമ്പനിയായി വളർന്നു.

മധ്യപ്രദേശ്, മഹാരാഷ്ട്ര, ബെംഗളൂരു, തെലങ്കാന, ഡൽഹി-എൻസിആർ എന്നിവിടങ്ങളിൽ സ്റ്റാർട്ടപ്പിന് പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top